28 June 2024 Friday

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ തെരുവ് നായ്ക്കള്‍ അക്രമിച്ച ഒരു പശു കിടാവിന് കൂടി ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞ ദിവസം ഒരു മാസം പ്രായമായ പശുകിടാവിനെ കൊന്നിരുന്നു

ckmnews


ചങ്ങരംകുളം കല്ലുര്‍മ്മയില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്തി കടിച്ച് പരിക്കേല്‍പിച്ച ഒരു പശു കിടാവിന് കൂടി ജീവന്‍ നഷ്ടമായി.കല്ലുര്‍മ്മ  കാരാള്‍പറമ്പില്‍ രവീന്ദ്രന്റെ വീട്ടിലെ ഒരു വയസ് പ്രായമുള്ള പശുകിടാവിനാണ് ജീവന്‍ നഷ്ടപ്പെട്ടത്.വ്യാഴാഴ്ച ഉച്ചയോടെയാണ് 10 ഓളം വരുന്ന തെരുവ് നായ്ക്കള്‍ ചേര്‍ന്ന് തൊഴുത്തില്‍ ഉണ്ടായിരുന്ന രണ്ട് പശുകിടാങ്ങളെ കടിച്ച് കീറിയത്.അക്രമത്തില്‍ ഒരുമാസം പ്രായമുള്ള പശുകിടാവിനെ ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.അക്രമത്തില്‍ പരിക്കേറ്റ ഒരു വയസുള്ള മറ്റൊരു പശുകിടാവിനെയാണ് ഇന്ന് പുലര്‍ച്ചെ ജീവന്‍ നഷ്ടപ്പെട്ട നിലയില്‍ കണ്ടത്.പശുവിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി എത്തിയതോടെ തെരുവ് നായ്ക്കള്‍ ഓടി  രക്ഷപ്പെട്ടിരുന്നു.പ്രദേശത്തെ തെരുവ് നായ ശല്ല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു