28 June 2024 Friday

കപ്പൂർ കൊടിക്കാം കുന്ന് സ്വദേശി ഐനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ckmnews

കപ്പൂർ കൊടിക്കാം കുന്ന് സ്വദേശി ഐനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കപ്പൂർ കൊടിക്കാം കുന്ന് സ്വദേശി ഐനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പരേതനായ ചങ്കരത്ത് അബൂബക്കറിന്റെ മകന്‍ റഷീദ് ആണ് മരിച്ചത്.അൽ ഐൻ  ടൗണിലെ അൽ റായ ഹോട്ടൽ ജീവനക്കാരായിരുന്നു.അൽ ഐനിൽ  താമസ സ്ഥലത്ത്  ഹൃദയാഘാതത്തെ തുടർന്നാണ് മരണം.വൈകിയിട്ട് ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് വിശ്രമത്തിന് പോയ റഷീദിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.അടുത്ത മാസം 17 ന് നടക്കുന്ന ഇളയ  മകളുടെ വിവാഹത്തിന്  നാട്ടിലേക്ക് വരാനുള്ള തെയ്യാറെടുപ്പിനിടെയാണ് മരണം.റാസൽഖൈമയിലുള്ള മുസ്തഫ സഹോദരനാണ്.അൽ ഐൻ കെ എം സി സി പ്രവർത്തകർ നടപടി  ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.അൽ ഐൻ ജീമി ഹോസ്പിറ്റൽ  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്ക്  ശേഷം നാട്ടിലത്തിച് മാരായം കുന്ന് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.