28 June 2024 Friday

ബൈക്ക് മോഷണം'പൊന്നാനി സ്വദേശി പിടിയില്‍ ചങ്ങരംകുളം പോലീസിന്റെ പിടിയിലായത് നിരവധി കേസുകളിലെ പ്രതി

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം ചിയ്യാനൂരില്‍ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കടത്തിയ യുവാവിനെ അന്വേഷണ സംഘം പിടികൂടി.പൊന്നാനി സ്വദേശി 42 വയസുള്ള നാലകത്ത് ഷാഫിയാണ്  ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചിയ്യാനൂരില്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം നടത്തുന്ന ഷറഫുദ്ധീന്റെ ബൈക്ക് മോഷണം പോയത്.ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പ്രദേശത്തെ മറ്റു സിസിടിവി ക്യാമറകള്‍ അടക്കം പരിശോധിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്.പൊന്നാനിയില്‍ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.മോഷണം പോയ ബൈക്കും കണ്ടെത്തിയിട്ടുണ്ട്.പൊന്നാനി,കുറ്റിപ്പുറം,പെരുമ്പടപ്പ് സ്റ്റേഷന്‍ പരിതികളില്‍,ബൈക്ക് മോഷണം,കഞ്ചാവ് വില്‍പന അടക്കമുള്ള പത്തിലതികം കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷാഫിയെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പ്രതിയെ തെളിവെടുപ്പിന് ശേഷം പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോതിയില്‍ ഹാജറാക്കും