28 June 2024 Friday

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ 10 ഓളം വരുന്ന തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു

ckmnews


ചങ്ങരംകുളം കല്ലുര്‍മ്മയില്‍ പശുക്കിടാവിനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്തി കടിച്ച് കൊന്നു.കല്ലുര്‍മ്മ  കാരാള്‍പറമ്പില്‍ രവീന്ദ്രന്റെ വീട്ടിലെ പശുക്കിടാക്കളെയാണ് 10 ഓളം വരുന്ന തെരുവ് നായ്ക്കള്‍ ചേര്‍ന്ന് അക്രമിച്ചത്.തൊഴുത്തില്‍ ഉണ്ടായിരുന്ന ഒരു മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്.ഒരു വയസ് പ്രായമുള്ള പശുക്കിടാവിന് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.പശുവിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി എത്തിയതോടെ തെരുവ് നായ്ക്കള്‍ ഓടി  രക്ഷപ്പെട്ടു.