28 June 2024 Friday

കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജി വച്ച് ഹക്കീം പെരുമുക്ക് ആലംകോട് പഞ്ചായത്ത് ഓഫീസില്‍ രാജിക്കത്ത് ലഭിച്ചത് തപാലില്‍

ckmnews

കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജി വച്ച് ഹക്കീം പെരുമുക്ക്


ആലംകോട് പഞ്ചായത്ത് ഓഫീസില്‍  രാജിക്കത്ത് ലഭിച്ചത് തപാലില്‍


ചങ്ങരംകുളം:കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജി വച്ച് ഹക്കീം പെരുമുക്ക്.പെന്‍ഷന്‍ തട്ടിപ്പ് പരാതിയില്‍ ഒളിവില്‍ കഴിയുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഹക്കീം പെരുമുക്ക് ആണ് രാജി സമര്‍പ്പിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച കത്ത് തപാലില്‍ ലഭിച്ചത്.തുടര്‍ച്ചയായി മൂന്ന് ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അയോഗ്യനാവാനുള്ള സാധ്യത നില നില്‍ക്കെയാണ് ഗസ്റ്റഡ് ഓഫീസറുടെ ലറ്റര്‍പാടില്‍ ഹക്കീം പെരുമുക്കിന്റെ രാജിക്കത്ത് പഞ്ചായത്തില്‍ എത്തിയത്.ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്കില്‍ പെന്‍ഷന്‍ വിതരണം ചെയ്തിരുന്ന ഹക്കീം പരേതരുടെ പെന്‍ഷന്‍ തട്ടിയെടുത്തു എന്ന പരാതിയിലാണ് ചങ്ങരംകുളം പോലീസ് ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തി ഹക്കീമിനെതിരെ കേസെടുത്തത്.മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ വന്നതോടെ ഒളിവില്‍ കഴിയുന്ന ഹക്കീമീനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്