28 June 2024 Friday

ചങ്ങരംകുളം കക്കിടിപ്പുറത്ത് വീട്ടില്‍ നിര്‍ത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവം പ്രതികളെ ഉടനെ പിടികൂടണം:ബിജെപി

ckmnews

ചങ്ങരംകുളം കക്കിടിപ്പുറത്ത് വീട്ടില്‍ നിര്‍ത്തിയിട്ട സ്കൂട്ടർ കത്തിച്ച സംഭവം


പ്രതികളെ ഉടനെ പിടികൂടണം:ബിജെപി


ചങ്ങരംകുളം:ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീയിട്ട സംഭവത്തിലെ പ്രതികളെ ഉടനെ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.വീട് കത്തിച്ച് കുടുംബത്തെ കുട്ട കൊല നടത്താനാണ് ശ്രമിച്ചതെന്നും പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ  കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.തീവെപ്പിന് പുറകിൽ ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തണം.അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കണം.ക്രമസമാധാന അന്തരീക്ഷം നിലനിൽക്കുന്ന കക്കിടിപ്പുറം ഗ്രാമത്തിൽ സമാധാന  ജീവിതം തകർക്കാനാണ് കത്തിച്ചവരുടെ ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു.ബൂത്ത് പ്രസിഡണ്ട് കെ ആർ രാമചന്ദ്രന്റെ വീട് സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.ബിജെപി ചങ്ങരംകുളം മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജെനു പട്ടേരി,അനീഷ് മുക്കുതല,ബിജു മാന്തടം,കൃഷ്ണൻ പാവിട്ടപുറം,കെഎസ് ഉദയൻ ,രജിതൻ പന്താവൂർ,കരിമ്പിൽ ഹരിദാസൻ ,ഉണ്ണി ആലംകോട് ,മണികണ്ടൻ,എന്നിവരും ഉണ്ടായിരുന്നു