28 June 2024 Friday

ചങ്ങരംകുളം കക്കിടിപ്പുറത്ത് ബൈക്കിലെ പെട്രോൾ മോഷ്ടിച്ച കേസിൽ 21 കാരനും 19 കാരിയും പിടിയിൽ പിടിയിലായത് കമിതാക്കൾ'തൃത്താലയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതികൾ..

ckmnews

ചങ്ങരംകുളം കക്കിടിപ്പുറത്ത് ബൈക്കിലെ പെട്രോൾ മോഷ്ടിച്ച കേസിൽ 21 കാരനും 19 കാരിയും പിടിയിൽ


പിടിയിലായത് കമിതാക്കൾ'തൃത്താലയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതികൾ..


ചങ്ങരംകുളം:കക്കിടിപ്പുറത്ത് ബൈക്കിലെ പെട്രോൾ മോഷ്ടിച്ച സംഭവത്തിൽ കമിതാക്കളായ 21 കാരനും 19കാരിയും പിടിയിൽ.കക്കിടിപ്പുറം സ്വദേശി 21 വയസുള്ള അനീഷ് കുമാർ കാമുകി 19 വയസുള്ള രഹന എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.പ്രദേശത്ത് ടോയ്സ് കമ്പനിക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് 9 ലിറ്റർ പെട്രോൾ മോഷണം പോയിരുന്നു.സംഭവത്തിൽ ബൈക്കിന്റെ ഉടമ സിസിടിവി ദൃശ്യം സഹിതം നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലായത്.ചങ്ങരംകുളത്ത് മുമ്പ് നടന്ന മോട്ടോർ മോഷണ കേസിലും തൃത്താലയിൽ ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് പിടിയിലായ പ്രതികൾ .പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി