04 July 2024 Thursday

ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു

ckmnews


ചങ്ങരംകുളം:ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു.ചങ്ങരംകുളം ടിപ്പു നഗറിൽ താമസിക്കുന്ന കൂട്ടുമാടത്തിൽ സുലൈമാന്റെ മകൻ ശിഹാബ് (33) ആണ് മരിച്ചത്.കുടുംബത്തോടൊപ്പംവിദേശത്ത് ആയിരുന്ന ശിഹാബ് ഏതാനും മാസം മുമ്പാണ് ചികിത്സക്കായി നാട്ടിലെത്തിയത്.എറണാംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശിഹാബ് തിങ്കളാഴ്ച കാലത്താണ് മരണപ്പെട്ടത്.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.ഭാര്യ ഷാനി.മക്കൾ സൽഹ,സൽവ,ഷയാൻ