02 July 2024 Tuesday

ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ പൊളിച്ചും ആളില്ലാത്ത വീടുകൾ കുത്തി തുറന്നും മോഷണം തമിഴ്നാട് സ്വദേശി പെരുമ്പടപ്പ് പോലിസിൻ്റെ പിടിയിലായി

ckmnews


ചങ്ങരംകുളം:ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ പൊളിച്ചും ആളില്ലാത്ത വീടുകൾ കുത്തി തുറന്നും മോഷണ പതിവാക്കിയ തമിഴ്നാട് സ്വദേശി പെരുമ്പടപ്പ് പോലിസിൻ്റെ പിടിയിലായി.തമിഴ്നാട് പാപനാശം സ്വദേശി 48 വയസുള്ള കണ്ണൻ എന്ന് വിളിക്കുന്ന ബാലചന്ദ്രൻ ആണ് പെരുമ്പടപ്പ് പോലിസിൻ്റെ പിടിയിലായത്.പൊന്നാനി പോലിസ് സ്റ്റേഷൻ പരിധിയിലെ പൊറൂക്കര,പെരുമ്പറമ്പ്,പൊൽപ്പാക്കാര,എടപ്പാൾ മേഖലകളിലും പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ മാറഞ്ചേരി,പഴഞ്ഞി ,പെരുമ്പടപ്പ് മേഖലകളിലും നിരവധി മോഷണ കേസിൽ പ്രതിയാണ് ഇയാളെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.1992 കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ പിടിയിലായി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി വിവിധ സ്ഥലങ്ങളിൽ നിന്നും സൈക്കിൾ മോഷ്ടിച്ച് പകൽ സമയങ്ങളിൽ സൈക്കിളിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ നോക്കി വെച്ച് രാത്രിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി.സിസിടിവിയിൽ തിരിച്ചറിയാതിരിക്കാൻ ദേഹത്ത് ഷാൾ പുതക്കും.2022 പെരുമ്പടപ്പ് സ്റ്റേഷനിൽ മാറഞ്ചേരി, പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി നൈറ്റ് പട്രോളിങ് നടത്തിയ സംഘത്തിൻ്റെ കയ്യിൽ നിന്നും തലനാരിഴക്ക് സൈക്കിളും വസ്ത്രങ്ങളും ആയുധവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു.പിന്നീട് പൊന്നാനിയിലും എടപ്പാളിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനിലെ എ എസ് ഐ പ്രവീൺകുമാറുംഎസ് സിപിഒ നാസറും സിപിഓ പ്രശാന്ത് കുമാറും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ്പ്രതി പിടിയിലാവുന്നത്.പകൽ സമയത്ത് ഇയാൾ സൈക്കിളിൽ സഞ്ചരിക്കുന്ന ഫോട്ടോ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.മോഷണ ശേഷം ഇയാള് തമിഴ്നാട്ടിലേക്ക് മടങ്ങി പോയിരുന്നു.ഫോട്ടോയിൽ കണ്ട പ്രതിയെ കുറിച്ച് നവമാധ്യമങ്ങളിലൂടെ പോലിസ് ആളെ തിരിച്ചറിയാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടെ ആണ് പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ തട്ടകത് അമ്പലത്തിലും മറ്റുമായി പ്രതി വീണ്ടും തമിഴ്നാട്ടിൽ നിന്നും എത്തി മോഷണം നടത്തുന്നത്.പരിസരം വിട്ട് പോകാതെ ഇരുന്ന പ്രതിയുടെ നേരത്തെ കണ്ടെത്തിയ ഫോട്ടോ വെച്ച് പെരുമ്പടപ്പ് പോലിസ് സ്റ്റേഷനിലെ സിപിഓ വിഷ്ണു നാരായണൻ നടത്തിയ പരിശ്രമങ്ങളാണ് വിജയം കണ്ടത്.നാട്ടുകാരിലേക്ക് അയച്ച് കൊടുത്ത ഫോട്ടോയിൽ നിന്നും സാമ്യമുള്ള ഒരാൾ സൈക്കിളിൽ എരമംഗലത്ത് കൂടി സഞ്ചരിക്കുന്നു എന്ന് വിവരം കിട്ടിയതിൽ പെരുമ്പടപ്പ് പോലിസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.