ചങ്ങരംകുളം:ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ യുവതിക്ക് പരിക്കേറ്റു.കോക്കൂര്‍ സ്വദേശി ഷെഫീക്കിന്റെ ഭാര്യ റോഷിദ ജാസ്മിന്‍(23)നാണ് പരിക്കേറ്റത്.പരിക്കേറ്റ റോഷിദയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനടുത്ത് ചൊവ്വാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് അപകടം.കുറ്റിപ്പുറത്ത് സ്വന്തം വീട്ടില്‍ പോയി കുടുംബത്തോടൊപ്പം കോക്കൂരിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്ന് തലകറങ്ങി റോഡില്‍ വീഴുകയായിരുന്നു.അപകടത്തില്‍ പെട്ട റോഷിദയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരം സംഭവ സ്ഥലത്ത് വച്ച് നഷ്ടപ്പെട്ടതായും പരാതിയുണ്ട്.സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്











