മൂക്കുതല: എൻ.എസ്.എസ് കരയോഗം നമ്പർ 3245-ന്റെ ആഭിമുഖ്യത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 9:30-ന് കരയോഗം പ്രസിഡന്റ് ശിവദാസൻ മുല്ലപ്പുള്ളി പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രാജഗോപാൽ വി.സി. പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നിരവധി കരയോഗ അംഗങ്ങൾ ചടങ്ങിൽ പങ്കാളികളായി.
കരയോഗം സെക്രട്ടറി വിജയൻ വാക്കേത്ത്, ട്രഷറർ പ്രഭാകരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് അച്യുതൻ കാട്ടില്ലാത്ത്, വനിതാ സമാജം സെക്രട്ടറി ഗായത്രി വിനീത്, വനിതാ സമാജം ട്രഷറർ രതി മണികണ്ഠൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ കാട്ടില്ലത്ത്, അജേഷ് പുത്തില്ലത്ത്, മുരളി തിരുമംഗലത്ത്, കൃഷ്ണമൂർത്തി പി.എൻ. തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.








