തവനൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം തവനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിക്കുകയും രാജ്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഇന്ദിരാഗാന്ധിയുടെ സ്മരണകൾ പുതുക്കിയ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു.കെ. വി. നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി. പി. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സി. ആർ. മനോഹരൻ സ്വാഗതം ആശംസിച്ചു. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു.
ടി. എം. മനീഷ്, ടി. പി. ശ്രീജിത്ത്, രഞ്ജിത്ത് തൊറയറ്റിൽ, ആനന്ദൻ കറുത്തേടത്ത്, ചക്കൻ കുട്ടി, എം. ടി. അറമുഖൻ, ഷറഫുദ്ധീൻ എലിപ്രകുന്ന് സുശാന്ത് കാടഞ്ചേരി, സുബീഷ് തവനൂർ, മോഹനൻ നായർ, മാനു തൈക്കാട്, പ്രദീപ് അണ്ണാക്കമ്പാട്, അമീർ കല്ലിങ്ങൽ, ഗോപിനാഥൻ പെരുമ്പറമ്പ്, അക്ബർ തവനൂർ, ലത്തീഫ് തവനൂർ
എന്നിവർ പ്രസംഗിച്ചു.രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ അനുസ്മരിച്ചു.










