ചങ്ങരംകുളം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്.) പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ 2027 വർഷത്തെ മെമ്പർഷിപ് വിതരണത്തിന് തുടക്കമായി.ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ പുതുതായി ജോലിയിൽ പ്രവേശിച്ച മുജീബ് റഹ്മാന് അംഗത്വം നൽകിക്കൊണ്ട് കെ.സി.ഇ.എഫ്. പൊന്നാനി താലൂക്ക് പ്രസിഡന്റ് നൂറുദ്ധീൻ പോഴത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ടി.പി. വിജയാനന്ദ്, ഫൈസൽ സ്നേഹനഗർ, ദിനേഷ് കുമാർ, സുനിത ചെറളശ്ശേരി, ഷിനി, ജിൻഷില, സന്തോഷ് കുമാർ, വിദ്യ വിനോദ് എന്നിവർ സംബന്ധിച്ചു.










