• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

ckmnews by ckmnews
October 29, 2026
in National
A A
‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി അവശ്യത്തില്‍ പ്രതിഷേധം ആളികത്തിക്കാന്‍ ഇന്ത്യ സഖ്യം. മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യസഖ്യം യോഗം ചേര്‍ന്നു.ഞായറാഴ്ച രാംലീല മൈതാനത്ത് മഹാറാലിയില്‍ പത്ത് ലക്ഷത്തോളം പേരെ അണിനിരത്താനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. അയല്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് ആളെ കൂട്ടാനുള്ള ചുമതല. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും റാലിയില്‍ പ്രധാന മുദ്രാവാക്യമാകും. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണമെന്ന് വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

നാളെ വൈകിട്ട് 3:30-ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്‌മെന്റ് സംഘടിപ്പിക്കും. മോക്ക് ഇംപീച്ച്‌മെന്റില്‍ മുന്‍ലോക്‌സഭ സ്പീക്കര്‍ മീര കുമാര്‍ പ്രതീകാത്മക സ്പീക്കറാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയം അവതരിപ്പിക്കും. കക്ഷി നേതാക്കള്‍ സംസാരിക്കും. വോട്ട് ചോരി, എസ്‌ഐആര്‍ ഇരകളും സംസാരിക്കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കിയുള്ള പ്രമേയം പാസാക്കും – അദ്ദേഹം വിശദമാക്കി.

അതിനിടെ, മഹാ റാലിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹയില്‍ 3000 പോലീസുകാരെയും പതിനായിരം അര്‍ധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്.ജന്തര്‍ മന്ദറിലേക്കും പാര്‍ലമെന്റിലേക്കും കടക്കാതിരിക്കാന്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും അടിയന്തര സാഹചര്യമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ മാറ്റാനും പ്രത്യേക പദ്ധതിയുണ്ട്.

Related Posts

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍
Crime

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

October 28, 2026
236
തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ
Crime

തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ

October 28, 2026
268
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
National

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

October 26, 2026
44
റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ
National

റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ

October 24, 2026
1
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

October 23, 2026
38
അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.
National

അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.

October 23, 2026
47
Next Post
ട്രെയിനിൽനിന്നിറക്കി ഹവാല പൊട്ടിക്കൽ: നിരവധി തവണ ഇടപാടുകൾ നടന്നു; പണം തട്ടിയെടുത്തതും മലപ്പുറം സ്വദേശികളെന്ന് സംശയം

ട്രെയിനിൽനിന്നിറക്കി ഹവാല പൊട്ടിക്കൽ: നിരവധി തവണ ഇടപാടുകൾ നടന്നു; പണം തട്ടിയെടുത്തതും മലപ്പുറം സ്വദേശികളെന്ന് സംശയം

Recent News

36
‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

October 29, 2026
11
ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം

October 29, 2026
180
പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

October 29, 2026
168
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025