• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം

ckmnews by ckmnews
October 29, 2026
in Kerala, Local News
A A
ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: സൗദി അറേബ്യയിൽ ജോലിയും ഉംറ നിർവഹിക്കാനുള്ള സൗകര്യവും വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഇരകളാക്കിയെന്ന പരാതിയിൽ മലയാളി യുവാവടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ. തൃശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷെരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് ജിദ്ദ വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായതിനെ തുടർന്ന് തടവിൽ കഴിയുന്നത്.കേസിൽ പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടതായും ഇതോടെ കുടുംബം കടുത്ത ആശങ്കയിലാണെന്നും ഉമർ ഷെരീഫിന്റെ ഭാര്യ ഹാജറയുടെ പരാതിയിൽ പറയുന്നു.

ജോലിയും സ്ഥിരം വിസയും വാഗ്ദാനം ചെയ്ത് കൊച്ചന്നൂർ സ്വദേശി ആഷിക് തങ്ങൾ , മലപ്പുറം സ്വദേശി അലി എന്നിവർ ഭർത്താവിനെ ചതിയിൽപ്പെടുത്തുകയായിരുന്നുവെന്ന് ഹാജറയുടെ പരാതിയിൽ പറയുന്നു.സംഭവത്തിൽ ഇടപെട്ട് യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.

ചതിച്ചത് നാട്ടുകാരനായ സുഹൃത്ത് ആണെന്നും
2020 മുതൽ ഉമർ ഷെരീഫ് നാട്ടിലായിരുന്നുവെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. 2026 ജൂലൈയിൽ ഉമറിന്റെ സുഹൃത്തും നാട്ടുകാരനുമായ ആഷിക്, സൗദി അറേബ്യയിൽ ജോലി ലഭിക്കാനുള്ള അവസരമുണ്ടെന്ന് അറിയിച്ചു. വിസിറ്റിങ് വിസയിൽ പോയാൽ ജോലി ലഭിക്കുമെന്നും പിന്നീട് സ്ഥിരം വിസയിലേക്ക് മാറാമെന്നും ആഷിക് ഉറപ്പുനൽകി.

പാസ്‌പോർട്ടും മറ്റ് രേഖകളും ആഷിക്കിനെ ഏൽപ്പിച്ച ഉമർ,അയാളുടെ നിർദേശപ്രകാരം ഓഗസ്റ്റ് 9ന് കോയമ്പത്തൂരിലെത്തി. ഈ സമയം ആഷിക്കും കോയമ്പത്തൂരിലുണ്ടായിരുന്നു. തുടർന്ന് ഓഗസ്റ്റ് 10ന് ഉമറിനൊപ്പം ആഷിക്ക് ഏർപ്പാടാക്കിയ ഏഴ് പശ്ചിമബംഗാൾ സ്വദേശികളും സൗദിയിലേക്ക് പോയിരുന്നു.

ഭക്ഷണവും മരുന്നുമെന്ന പേരിൽ പാക്കറ്റുകൾ
സൗദിയിൽ ജോലി ശരിയാക്കുന്ന ആളുകൾക്ക് നൽകാനാണെന്ന് പറഞ്ഞ് നാടൻ ഭക്ഷണസാധനങ്ങളും മരുന്നുകളുമാണെന്ന പേരിൽ പല പാക്കറ്റുകളും എട്ടുപേർക്കും കൈമാറിയിരുന്നതായി പിന്നീട് അറിഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്.എന്നാൽ, സൗദിയിലെത്തിയ ഉടൻതന്നെ ഉമറിനെയും മറ്റ് ഏഴുപേരെയും ലഹരിമരുന്ന് കടത്ത് കേസിൽ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തതായി കുടുംബത്തിന് വിവരം ലഭിച്ചു.

ഭർത്താവിനെക്കുറിച്ച് ദിവസങ്ങളോളം വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് ആഷിക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ഹാജറ പറയുന്നത്. ആഷിക് സൗദിയിലുണ്ടെന്നും ഭർത്താവിന്റെ ഫോൺ തകരാറിലായതിനാലാണ് ബന്ധപ്പെടാൻ കഴിയാത്തതെന്നും ഇയാൾ ആദ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നീട് ആഷിക്കിന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോഴാണ് എട്ടുപേരും സൗദിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിവരം അറിഞ്ഞതെന്നും ഹാജറ വ്യക്തമാക്കുന്നു. ജയിലിൽനിന്ന് ഭർത്താവ് വിളിച്ചപ്പോഴാണ് ചതിക്കപ്പെട്ട കാര്യം അറിഞ്ഞത്.

തൃശൂർ കൊച്ചന്നൂർ സ്വദേശി ആഷികും മലപ്പുറം ചങ്ങരംകുളം സ്വദേശി അലിയുമാണ് സംഭവത്തിന് പിന്നിലെന്നാണ് ഉമർ ഷെരീഫിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇരുവരും ചേർന്ന് ലഹരിമരുന്ന് കടത്തുന്നതിനായി ഉമറിനെയും മറ്റ് യുവാക്കളെയും ചതിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. ഇവർക്ക് അന്താരാഷ്‌ട്ര ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും പരാതിയിലുണ്ട്.

11ഉം അഞ്ചും വയസ്സുള്ള രണ്ട് ആൺകുട്ടികളും ഉമറിന്റെ പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലാണെന്ന് ഹാജറ പറയുന്നു. ഭർത്താവ് നിരപരാധിയാണെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തിയാൽ മാത്രമേ സൗദിയിലെ നിയമനടപടികളിൽ അദ്ദേഹത്തിന് അനുകൂലമായ സാഹചര്യമുണ്ടാകൂവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ കുന്നംകുളം പൊലീസ്, ജില്ലാ പൊലീസ് മേധാവി, സംസ്ഥാന എഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖേന ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്.കേസിൽ അന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സൗദിയിൽ തടവിൽ കഴിയുന്നവരുടെ കാര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ നടത്താനുമാണ് കുടുംബത്തിന്റെ ആവശ്യം.

Related Posts

ട്രെയിനിൽനിന്നിറക്കി ഹവാല പൊട്ടിക്കൽ: നിരവധി തവണ ഇടപാടുകൾ നടന്നു; പണം തട്ടിയെടുത്തതും മലപ്പുറം സ്വദേശികളെന്ന് സംശയം
Kerala

ട്രെയിനിൽനിന്നിറക്കി ഹവാല പൊട്ടിക്കൽ: നിരവധി തവണ ഇടപാടുകൾ നടന്നു; പണം തട്ടിയെടുത്തതും മലപ്പുറം സ്വദേശികളെന്ന് സംശയം

October 29, 2026
39
പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
Crime

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

October 29, 2026
173
എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി
Local News

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

October 29, 2026
36
വിനോദയാത്രയ്‌ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം
Kerala

വിനോദയാത്രയ്‌ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം

October 29, 2026
146
കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍
Kerala

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

October 29, 2026
111
ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും
Crime

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

October 29, 2026
125
Next Post
‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

Recent News

ട്രെയിനിൽനിന്നിറക്കി ഹവാല പൊട്ടിക്കൽ: നിരവധി തവണ ഇടപാടുകൾ നടന്നു; പണം തട്ടിയെടുത്തതും മലപ്പുറം സ്വദേശികളെന്ന് സംശയം

ട്രെയിനിൽനിന്നിറക്കി ഹവാല പൊട്ടിക്കൽ: നിരവധി തവണ ഇടപാടുകൾ നടന്നു; പണം തട്ടിയെടുത്തതും മലപ്പുറം സ്വദേശികളെന്ന് സംശയം

October 29, 2026
39
‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

October 29, 2026
12
ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം

October 29, 2026
193
പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

October 29, 2026
173
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025