• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

cntv team by cntv team
October 29, 2026
in Crime, Kerala
A A
ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: പതിനാലു വയസുകാരനെ പഠിക്കുന്ന സ്‌കൂളിന്‍റെ പരിസരത്തു വച്ചു ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ പ്രതിയായ 60 വയസുകാരന് രണ്ട് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആര്‍ സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. വെങ്കിടങ്ങു കരുവന്തല നാരായണപറമ്പത്തു വീട്ടില്‍ അനില്‍ കുമാറിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം.

വാടാനപ്പിള്ളി പൊലീസ് സിപിഒ സൗമ്യക്ക് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ സി കെ ആദ്യാന്വേഷണം നടത്തിയ കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിനീത് വി തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ സിജു മുട്ടത്ത്,അഡ്വ നിഷ സി എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ എഎസ്‌ഐ സിന്ധു എംആര്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിക്കെതിരെ മറ്റൊരു കുട്ടിയെ ലൈംഗിക പീഡനം നടത്തിയ കേസിലെ വിചാരണ ചാവക്കാട് പോക്‌സോ കോടതിയില്‍ പൂര്‍ത്തിയായിട്ടുള്ളതും, മറ്റു മൂന്നു കുട്ടികളെ ലൈംഗിക പീഡനം നടത്തിയ കേസ് കുന്നംകുളം കോടതില്‍ നിലവിലുള്ളതുമാണ്.

Related Posts

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
Crime

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

October 29, 2026
4
വിനോദയാത്രയ്‌ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം
Kerala

5
കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

53
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

322
ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

87
സ്‌കൂളിൽ കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നു?; സമഗ്ര ഓഡിറ്റിന് സർക്കാർ

10
Next Post
കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

Recent News

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

October 29, 2026
4
എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

1
വിനോദയാത്രയ്‌ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം

വിനോദയാത്രയ്‌ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം

October 29, 2026
5
കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

October 29, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025