• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂളിൽ കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നു?; സമഗ്ര ഓഡിറ്റിന് സർക്കാർ

ckmnews by ckmnews
October 29, 2026
in Kerala
A A
സ്‌കൂളിൽ കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നു?; സമഗ്ര ഓഡിറ്റിന് സർക്കാർ
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കളിസ്ഥലങ്ങളുടെയും കായികസൗകര്യങ്ങളുടെയും സമഗ്ര ഓഡിറ്റ് നടത്തുന്നു. നിലവിലുള്ള കളിസ്ഥലങ്ങൾ മാപ്പുചെയ്ത് സംരക്ഷിക്കണം. കളിസ്ഥലങ്ങൾ സ്ഥിരമായി പാർക്കിങ്ങിനുപയോഗിക്കുന്നതു തടയണമെന്നും സർക്കാർ നിർദേശിക്കുന്നു.

സ്കൂളിന്റെ ആകെ ഭൂവിസ്തൃതി, കളി സ്ഥലത്തിന്റെ വിസ്തീർണം, ഓരോ തലത്തിലെയും കുട്ടികളുടെ എണ്ണം, ഇൻഡോർ ഔട്ട്ഡോർ കായികസൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഓഡിറ്റിൽ ശേഖരിക്കും. സ്കൂൾസമയത്തും അതിനു ശേഷവും കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നുവെന്നും പരിശോധിക്കും. കായികാധ്യാപകർ, ഉപകരണങ്ങൾ, വിവിധയിനങ്ങളിലെ ടീമുകൾ, വിവിധ തലങ്ങളിലെ മത്സരപങ്കാളിത്തം എന്നിവയും പരിശോധനയുടെ ഭാഗമാകും.

വിജ്ഞാപനം ചെയ്ത കളിസ്ഥലങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. കളിസ്ഥലം കുറയ്ക്കുകയോ കൈയേറുകയോ മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കുകയോ ചെയ്താൽ അംഗീകാരം പിൻവലിക്കുന്ന തടക്കമുള്ള നടപടികൾ സ്വീകരിക്കും.

പാർക്കിങ്ങിന് സ്കൂളുകൾക്കു പുറത്തുള്ള അനുയോജ്യമായ സ്ഥലം തദ്ദേശസ്ഥാപ നങ്ങൾക്ക് കണ്ടെത്തി അനുവദിക്കാം. വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുമാണ് നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള മേൽനോട്ടച്ചുമതല. സംസ്ഥാനത ലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പരി ശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും വേണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ യു-ഡൈസ് പ്ലസ് 2025-26 റിപ്പോർട്ട് പ്രകാരം കേരളത്തിലെ 15,750 സ്കൂളുകളിൽ 1,417 എണ്ണത്തിനാണ് കളിക്കളങ്ങളില്ലാത്തത്. എല്ലാ മാനേജ്‌മെൻ്റ് വിഭാഗങ്ങളും ഉൾപ്പെടുന്നതാണ് കണക്ക്.

സ്ഥലപരിമിതിയുള്ളിടത്ത് ഫിറ്റ്നസ് ലാബ്

ഭൂലഭ്യതയിലെ പരിമിതികൾ മൂലം ആകെ സ്ഥലത്തിൻ്റെ 30 ശതമാനം കളിസ്ഥലത്തിനായി മാറ്റിവെക്കാനാകാത്ത സ്കൂളുകളിൽ എൽ.പി., യു.പി. സ്കൂളുകളിൽ ഒരു ക്ലാസ്‌മുറിയും ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ രണ്ട് ക്ലാസ്‌മുറികളും ഇതിനായി മാറ്റിവെക്കണം. കായികാധ്യാപകനായിരിക്കും ലാബിന്റെ മേൽ നോട്ടച്ചുമതല. കായികാധ്യാപകനില്ലെങ്കിൽ അനുയോജ്യമായ പരിശീലനം ലഭിച്ച ജീവനക്കാരനെ പ്രഥമാധ്യാപകനോ പ്രിൻസിപ്പലോ ചുമതലപ്പെടുത്തണം.ഘട്ടംഘട്ടമായി ഫിസിക്കൽ ഫിറ്റ്നസ് ലാബുകളോ സമാന സൗകര്യ ങ്ങളോ ഒരുക്കണം.

Related Posts

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും
Crime

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

October 29, 2026
0
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു
Kerala

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

October 29, 2026
0
ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala

ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026
69
ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: കായികമേള അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍; ‘മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് തെറ്റ്’
Kerala

ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: കായികമേള അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍; ‘മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് തെറ്റ്’

October 29, 2026
21
ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം
Kerala

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

October 28, 2026
88
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala

വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

October 28, 2026
199
Next Post
ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Recent News

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

October 29, 2026
0
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

October 29, 2026
0
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
17
ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025