• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

ckmnews by ckmnews
October 29, 2026
in International, Sports
A A
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലണ്ടൻ: ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ അവതരിപ്പിച്ച പ്രഥമ ബോട്ട് (Ballon d’or of All Time) പുരസ്‌കാരം പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഫുട്‌ബോൾ ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെ എക്കാലത്തെയും മികച്ച ബാലൺദ്യോർ പ്രകടനത്തിനുള്ള ‘ബാലൺദ്യോർ ഓഫ് ഓൾ ടൈം’ പുരസ്‌കാരം ലയണൽ മെസ്സിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. യുവേഫയും ഫ്രാൻസ് ഫുട്‌ബോളും ചേർന്നാണ് ആ അവാർഡ് സംഘടിപ്പിച്ചത്.

ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺദ്യോർ നേടിയിട്ടുള്ള 10 ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച സീസണുകളിൽ നിന്നാണ് ആരാധകർ മികച്ച പ്രകടനത്തെ തിരഞ്ഞെടുത്തത്.

2008-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെച്ച പ്രകടനമാണ് മെസ്സിയുടെ 2012-ലെ റെക്കോഡ് സീസണിനെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2012-ൽ ബാഴ്‌സലോണയ്ക്കായി ലയണൽ മെസ്സി 91 ഗോളുകൾ നേടിയ ചരിത്രപരമായ പ്രകടനത്തെ മറികടന്നാണ് മാഞ്ചെസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ 2008 സീസൺ ഒന്നാമതെത്തിയത്. റൊണാൾഡോയുടെ 2017-ലെ സീസൺ ഈ പട്ടികയിൽ മൂന്നാം സ്ഥാനം നേടി.

2007/08 സീസണിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. യുണൈറ്റഡിനെ പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്കെതിരേ താരം ഗോൾ നേടുകയും ചെയ്തിരുന്നു. വ്യക്തിഗത തലത്തിൽ എല്ലാ മത്സരങ്ങളിലുമായി 42 ഗോളുകളും എട്ട് അസിസ്റ്റുകളും റൊണാൾഡോ ഈ സീസണിൽ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ മാത്രം 31 ഗോളുകൾ നേടി. കൂടാതെ, പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്‌കോറർ, യൂറോപ്യൻ ഗോൾഡൻ ഷൂ എന്നിവയ്ക്ക് പുറമെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ, പി.എഫ്.എ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദി ഇയർ, എഫ്.ഡബ്ല്യു.എ ഫുട്‌ബോളർ ഓഫ് ദി ഇയർ, യുവേഫ ക്ലബ് ഫുട്‌ബോളർ ഓഫ് ദി ഇയർ, ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ എന്നീ പ്രധാന വ്യക്തിഗത ബഹുമതികളെല്ലാം റൊണാൾഡോ ആ സീസണിൽ തൂത്തുവാരിയിരുന്നു.

ഈ വോട്ടെടുപ്പിലെ ആദ്യ 10 സ്ഥാനങ്ങളും റൊണാൾഡോയും മെസ്സിയും ചേർന്ന് പങ്കിട്ടു. റൊണാൾഡോയുടെ അഞ്ച് സീസണുകളും (2008 – 1, 2017 – 3, 2016 – 5, 2014 – 6, 2013 – 8) മെസ്സിയുടെ അഞ്ച് സീസണുകളും (2012 – 2, 2023 – 4, 2015 – 7, 2011 – 9, 2009 – 10) ആണ് പട്ടികയിൽ ഇടംപിടിച്ചത്. യൊഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൻ, ഫ്രാൻസ് ബെക്കൻബോവർ, ആൽഫ്രെഡോ ഡി സ്റ്റെഫാനോ, കെവിൻ കീഗൻ, കാൾ-ഹൈൻസ് റുമെനിഗെ, റൊണാൾഡോ നസാരിയോ തുടങ്ങിയ മറ്റ് എട്ട് ഇതിഹാസ താരങ്ങൾക്ക് ആദ്യ 10 റാങ്കിങ്ങിൽ ഇടംനേടാനായില്ല.

Related Posts

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു
International

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

October 28, 2026
93
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ
Sports

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
119
ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്
Sports

ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്

October 27, 2026
27
എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ
Sports

എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ

October 26, 2026
55
ലോകത്താദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു, വ്യാപിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന
International

ലോകത്താദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു, വ്യാപിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന

October 23, 2026
137
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം
Sports

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

October 22, 2026
85
Next Post
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

Recent News

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

October 29, 2026
0
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

October 29, 2026
0
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
17
ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025