• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

cntv team by cntv team
October 22, 2026
in Sports
A A
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ പരമ്പയിൽ വിജയത്തുടക്കമിട്ട് ഇന്ത്യ. ആദ്യ ട്വന്റി 20-യിൽ നാല് വിക്കറ്റിന് കിവീസിനെ തോൽപ്പിച്ചു. 226 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ വിജയതീരത്തെത്തി. സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ് മാച്ച്.തുടക്കത്തിൽ സഞ്ജു സാംസണും മധ്യനിരയിൽ ശ്രേയസ് അയ്യരും അവസാനം നമൻ ധിറും പുറത്തെടുത്ത ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. സഞ്ജു 33 പന്തിൽ എട്ട് ഫോറും നാല് സിക്‌സും സഹിതം 67 റൺസ് അടിച്ചെടുത്തപ്പോൾ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസ് നേടി. അവസാന ഓവറുകളിൽ പന്ത് ബൗണ്ടറി കടത്തിയ നമൻ ധിർ 15 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 42 റൺസെടുത്തു.അഭിഷേക് ശർമ 12 പന്തിൽ 29 റൺസെടുത്ത് പുറത്തായി. തിലക് വർമ ആറ് റൺസിനും ഇഷാൻ കിഷൻ ഒരു റണ്ണിനും ക്രീസ് വിട്ടു.

അക്‌സർ പട്ടേൽ 14 പന്തിൽ 24 റൺസ് അടിച്ചു. നിധീഷ് കുമാർ റെഡ്ഡി രണ്ട് റൺസുമായി പുറത്താകാതെ നിന്നു.ഓപ്പണിങ് വിക്കറ്റിൽ 93 റൺസ് കൂട്ടുകെട്ടുണ്ടാക്കി സഞ്ജുവും അഭിഷേകും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലായി. തുടർന്ന് അഞ്ചാം വിക്കറ്റിൽ അക്‌സർ പട്ടേലും ശ്രേയസ് അയ്യരും ചേർന്ന് 45 റൺസ് കൂട്ടുകെട്ടുണ്ടാക്കി. അക്‌സർ പുറത്തായശേഷം ശ്രേയസും നമൻ ധിറും ചേർന്ന് ആറാം വിക്കറ്റിൽ 43 റൺസും പടുത്തുയർത്തി. ന്യൂസീലൻഡിനായി ബ്രെയ്‌സ്‌വെല്ലും സാന്റ്‌നറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് അടിച്ചെടുത്തു. 40 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 82 റൺസെടുത്ത് പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്‌സിന്റെ ബാറ്റിങ്ങാണ് ന്യൂസീലൻഡിന് മികച്ച സ്‌കോർ സമ്മാനിച്ചത്.ന്യൂസീലൻഡിന് ഓപ്പണർമാരായ ടിം സെയ്‌ഫേർട്ടും ഫിൻ അലനും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 49 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 17 പന്തിൽ 24 റൺസ് നേടിയ സെയ്‌ഫേർട്ടിനെ പുറത്താക്കി മായങ്ക് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അർദ്ധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഫിൻ അലനാണ് പിന്നീട് പുറത്തായത്. 24 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 45 റൺസ് അടിച്ച ഫിൻ അലനെ അക്‌സർ പട്ടേൽ, തിലക് വർമയുടെ കൈകളിലെത്തിച്ചു.പിന്നീട് കിവീസിന്റെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത് ഗ്ലെൻ ഫിലിപ്പാണ്. ഡാരിൽ മിച്ചലുമായി ചേർന്ന് 42 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 19 പന്തിൽ 28 റൺസെടുത്ത മിച്ചൽ പുറത്തായതിന് പിന്നാലെ ബെവൺ ജേക്കബ്‌സ് ഫിലിപ്‌സിന് പിന്തുണ നൽകി. 16 പന്തിൽ മൂന്ന് സിക്‌സോടെ 31 റൺസെടുത്ത ബെവൺ ജേക്കബ്‌സ് റൺഔട്ടാകുകയായിരുന്നു. ആറ് പന്തിൽ ഏഴ് റൺസെടുത്ത് മൈക്കൽ ബ്രെയ്‌സ്‌വെൽ പുറത്താകാതെ നിന്നു.ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ജെഴ്‌സി അണിഞ്ഞ ഭുവനേശ്വർ കുമാറിന് ബൗളിങ്ങിൽ കാര്യമായി തിളങ്ങാനായില്ല. നാല് ഓവറിൽ 49 റൺസ് വഴങ്ങിയ ഭുവനേശ്വറിന് വിക്കറ്റൊന്നും ലഭിച്ചില്ല. അർഷദീപ്, അക്‌സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

Related Posts

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും
Sports

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും

October 20, 2026
28
എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്
Sports

എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

October 19, 2026
14
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

October 14, 2026
47
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
58
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
62
Next Post
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

Recent News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
15
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
16
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

October 22, 2026
32
കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

October 22, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025