• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

ckmnews by ckmnews
October 14, 2026
in Sports
A A
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് പരമ്പര നേടിയതിനു പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ. ബുധനാഴ്ച ഹൈദരാബാദിലെ നാലാം ടി-20യിൽ ജയിച്ചാൽ അഞ്ചുമത്സര പരമ്പര ഇന്ത്യയുടെ കൈപ്പിടിയിലാവും. ഒന്നാമത്തെയും മൂന്നാമത്തെയും കളികൾ ജയിച്ച ആതിഥേയർ 2-1 എന്നനിലയിൽ മുന്നിലാണ്. വിൻഡീസിനാവട്ടെ പരമ്പര നഷ്ടമാവാതിരിക്കാനുള്ള ജീവന്മരണപ്പോരാട്ടമാണ് മുന്നിൽ. വൈകീട്ട് ഏഴുമുതലാണ് മത്സരം.

മിന്നും ഫോമിലുള്ള ബാറ്റർമാരുടെ കരുത്തിലാണ് ഇരുടീമുകളുടെയും പ്രതീക്ഷ. സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ ത്രയമാണ് ഇന്ത്യയുടെ സമീപകാലത്തെ ജയങ്ങൾക്കുപിന്നിൽ. ഇവർ മികച്ചതുടക്കം നൽകിയാൽ ഇന്ത്യൻ മധ്യനിരയ്ക്ക് സമ്മർദമില്ലാതെ ബാറ്റേന്താനാവും. ഇന്ദോറിലെ മൂന്നാം മത്സരത്തിൽ അഭിഷേക് 30 പന്തിലാണ് 69 റൺസ് അടിച്ചെടുത്തത്. ആറുസിക്സും ആറുഫോറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. ഇതോടെ ഇന്ത്യക്ക് 223 റൺസ് നേടി എതിരാളികളെ സമ്മർദത്തിലാക്കാൻ സാധിച്ചു. ശ്രേയസ് അയ്യരുടെ കന്നിസെഞ്ചുറിയുടെ ബലത്തിലാണ് (43 പന്തിൽ 102*) ആദ്യ കളിയിൽ ഇന്ത്യ ജയംനേടിയത്. മുൻനിരയ്ക്ക് തിരിച്ചടിയേറ്റാൽ തിലക് വർമ്മയും നിധീഷ് കുമാർ റെഡ്ഡിയും നമൻ ധിറും ഉൾപ്പെട്ട ഇന്ത്യൻ മധ്യനിരയ്ക്ക് അവസരത്തിനൊത്തുയരാനുള്ള കരുത്തുണ്ട്.

ഇന്ത്യൻ ബാറ്റിങ്ങിനെ പിടിച്ചുകെട്ടാൻ വഴിയില്ലാതെ വിൻഡീസ് ബൗളർമാർ ഉഴലുന്നതാണ് പരമ്പരയിൽ കണ്ടത്.ഓപ്പണർ ഷെർഫെയ്ൻ റുഥർഫോർഡാണ് വിൻഡീസ് നിരയിൽ തകർത്തുകളിക്കുന്നത്. 57 ശരാശരിയിൽ 172 റൺസാണ് താരം നേടിയത്. മൂന്നു കളികളിൽ 12 സിക്സറുകളാണ് റുഥർഫോർഡിന്റെ ബാറ്റിൽനിന്നു പിറന്നത്. 159 റൺസ് നേടിയ ക്യാപ്റ്റൻ ഷായ് ഹോപ്പ് ടീമിനെ മുന്നിൽനിന്നു നയിക്കുന്നു. റാഞ്ചിയിലെ രണ്ടാം ടി-20യിൽ ഇന്ത്യയുടെ 249 റൺസിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കാൻ ആതിഥേയർക്കായി. ഹോപ്പും (45 പന്തിൽ 102*) റുഥർഫോർഡുമായിരുന്നു (84) വിജയശില്പികൾ.

റണ്ണൊഴുകുന്ന ഹൈദരാബാദ് പിച്ചിൽ വിൻഡീസ് നിരയെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് അച്ചടക്കം പാലിക്കേണ്ടിവരും. അവസാനമായി ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യ ഹൈദരാബാദിൽ കളിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 297 റൺസിന്റെ റെക്കോഡ് സ്‌കോർ നേടി. കളിയിൽ 133 റൺസ് ജയവും സ്വന്തമാക്കി. സഞ്ജു സാംസൺ 47 പന്തിൽ 111 റൺസ് നേടിയിരുന്നു.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
55
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
62
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

Recent News

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
10
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

October 14, 2026
10
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

October 14, 2026
54
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025