• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം

ckmnews by ckmnews
November 16, 2026
in Sports
A A
ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്. രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ കീഴടക്കിയത്. ഇതോടെ സ്‌പെയിനിന്റെ അപരാജിത കുതിപ്പിനും അവസാനമായി.മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇംഗ്ലീഷ് പട മികച്ച മുന്നേറ്റങ്ങൾ നടത്തി. ഹാരി കെയ്‌നും ആന്തണി ഗോർഡനും സ്‌പെയിൻ ഗോൾമുഖത്തേക്ക് ഇരച്ചെത്തി. അത് പ്രതിരോധിക്കാൻ സ്പാനിഷ് സംഘം നന്നായി ബുദ്ധിമുട്ടി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് പെനാൽറ്റിയിലൂടെ കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടുനിന്നു.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ട് വീണ്ടും ലക്ഷ്യം കണ്ടു. കോർണറിൽ നിന്ന് ഹെഡറിലൂടെ എസ്രി കോൺസ വലകുലുക്കി. രണ്ട് ഗോളടിച്ചതിന് പിന്നാലെയും ഇംഗ്ലണ്ട് മുന്നേറ്റം തുടർന്നു. അതോടെ സ്‌പെയിൻ വൻ പ്രതിരോധത്തിലായി. 57-ാം മിനിറ്റിൽ ഇംഗ്ലണ്ട് മൂന്നാം ഗോളും കണ്ടെത്തി. ബെൻ വൈറ്റാണ് സ്‌കോറർ.

പിന്നീട് സ്‌പെയിൻ തിരിച്ചടിക്കാനുള്ള നീക്കങ്ങൾ നടത്തി. 65-ാം മിനിറ്റിൽ സ്‌പെയിനിന് അനുകൂലമായ പെനാൽറ്റി ലഭിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ ലമിൻ യമാലിനെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. എല്ലിയറ്റ് ആൻഡേഴ്‌സണ് ചുവപ്പ് കാർഡും ലഭിച്ചു. കിക്കെടുത്ത ഒയർസബാൽ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് പത്തുപേരായി ചുരുങ്ങിയതോടെ സ്‌പെയിൻ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 75-ാം മിനിറ്റിൽ സ്‌പെയിൻ രണ്ടാം ഗോളും നേടി. നിക്കോ വില്ല്യംസാണ് വലകുലുക്കിയത്.

സമനില ഗോളിനായി തുടർച്ചയായി സ്പാനിഷ് നിര ഇംഗ്ലീഷ് ബോക്‌സിനുള്ളിൽ കയറിയിറങ്ങി. എന്നാൽ ഇംഗ്ലണ്ട് ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡ് മികച്ച സേവുകളുമായി ടീമിന്റെ രക്ഷക്കെത്തി. സ്‌പെയിൻ എത്ര ശ്രമിച്ചിട്ടും സമനില ഗോൾ കണ്ടെത്താനായില്ല. അതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി. 43 മത്സരങ്ങളിലെ സ്‌പെയിനിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച ഇംഗ്ലണ്ട് നേഷൻസ് ലീഗ് ഗ്രൂപ്പ് സിയിൽ തലപ്പത്തെത്തി.

Related Posts

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി
Sports

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
75
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും
Sports

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
20
എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി
Sports

എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

November 13, 2026
76
അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി
Sports

അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി

November 13, 2026
29
ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന
International

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന

November 9, 2026
72
നാലുറൺസിന് കിവീസിനെ കീഴടക്കി ഇന്ത്യ, ജയം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം
Sports

നാലുറൺസിന് കിവീസിനെ കീഴടക്കി ഇന്ത്യ, ജയം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം

November 7, 2026
66
Next Post
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

Recent News

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

November 16, 2026
2
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025