• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

ckmnews by ckmnews
October 7, 2026
in International, Sports
A A
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്‌ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം ഗോളും ഗോള്‍ അസിസ്റ്റുമായി മെസി തിളങ്ങി. മത്സത്തില്‍ എതിരില്ലാത്ത 3 ഗോളിന് അര്‍ജന്റീന ജയിച്ചു. ലോകമെമ്പാടുമുള്ള മെസി ആരാധകര്‍ക്ക് ഇത് ഏറെ വൈകാരിക നിമിഷമാണ്.

കാല്‍പന്ത് ലോകത്ത് കിട്ടാവുന്നതില്‍വച്ച് ഏറ്റവും വീര്യമുള്ള ആയുധം തങ്ങളുടെ ആക്രമണത്തിന്റെ തുഞ്ചത്തുണ്ടെന്ന അലങ്കാരവും അഹങ്കാരവും ഇനി അര്‍ജന്റീനയ്ക്കില്ല. പക്ഷേ തന്നെ വിശ്വസിച്ച ജനതയ്ക്കായി സര്‍വതും വെട്ടിപ്പിടിച്ച് അവരെ ഉന്മാദിപ്പിച്ചാണ് ലിയോയുടെ മടക്കം. വെള്ളവരയ്ക്കുള്ളില്‍ സൂചിപ്പഴുതുപോലുമില്ലാത്തയിടങ്ങളില്‍ അവന്‍ തീര്‍ത്ത മായാജാലം. കാലില്‍ ഒരു കാണാനൂലില്‍ കോര്‍ത്തപോലെ ചോര്‍ത്തൊട്ടിച്ച പന്തുമായി നടത്തിയ മിന്നലാട്ടങ്ങള്‍. തഴുകി തലോടി ഗോള്‍ വലയോട് കിന്നാരം പറയാന്‍ അവന്‍ പറഞ്ഞയച്ച പന്തുകള്‍.. നീണ്ട് കാത്തിരിപ്പിനടൊവില്‍ സ്വപനങ്ങള്‍ക്ക് റൂഹ് വച്ച ലുസൈലിലെ സ്വര്‍ഗരാവ്. അന്തിമപോരാട്ടത്തിന് ശേഷം ഒരു യുഗം ബൂട്ടഴിക്കുമ്പോള്‍ എത്രെയത്രയോര്‍മകളാണ് ഉള്ളിലൂടെ ഒഴുകുന്നത്.

ഇരുപത്തിയൊന്ന് കൊല്ലം മുന്‍പ് ഒരു ഓഗസ്റ്റ് പതിനേഴിന്റെ പ്രഭാതത്തില്‍ ബുഡാപ്പെസ്റ്റിലെ പുസ്‌കാസ് സ്റ്റേഡിയത്തിലെ സബ്സ്റ്റിറ്റൂഷന്‍ ബോര്‍ഡില്‍ പച്ച നിറത്തില്‍ പതിനെട്ടാം നമ്പര്‍ തെളിഞ്ഞപ്പോള്‍ തുടങ്ങിയ ഓട്ടമാണ്. നോവിന്റെ കൈപ്പു നീരും, ആനന്ദത്തിന്റെ മധുരവീഞ്ഞും ഒരുപോലെ മോന്തിയ ആ യാത്ര ബ്യൂണസ് ഐറസിന്റെ മടിത്തട്ടില്‍ അവസാനിക്കുകയാണ്. ലിയോണല്‍ ആന്ദ്രേസ് മെസ്സി അര്‍ജന്റീനക്കായി നേടിയ റെക്കോര്‍ഡുകള്‍ കേവലം അക്കങ്ങള്‍ മാത്രമല്ല. അവന്റെ വിയര്‍പ്പും കണ്ണീരും കൊണ്ട് വിളക്കി ചേര്‍ത്ത തിരിച്ചുവരവിന്റെ അധ്യായങ്ങള്‍ കൂടിയാണ്.

Related Posts

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ
Sports

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

November 21, 2026
28
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്
National

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
43
ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം
Sports

ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം

November 16, 2026
59
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി
Sports

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
89
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും
Sports

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
28
എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി
Sports

എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

November 13, 2026
84
Next Post
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

Recent News

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

November 23, 2026
4
ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

November 23, 2026
24
എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന്  ഓവറോൾ കിരീടം

എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന് ഓവറോൾ കിരീടം

November 23, 2026
45
‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

November 23, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025