• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

ckmnews by ckmnews
October 27, 2026
in Sports
A A
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെല്ലിങ്ടൺ: ആദ്യ പന്തുമുതൽ ആഞ്ഞടിച്ച അഭിഷേക് ശർമയുടെ മികവിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടി20-യിൽ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ന്യൂസീലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ രണ്ടു മത്സരം ശേഷിക്കേ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (3-0).വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. അഭിഷേക് 38 പന്തിൽ നിന്ന് 11 സിക്‌സും ഒമ്പത് ഫോറുമടക്കം 113 റൺസെടുത്ത് പുറത്തായി.

തകർത്തടിച്ച കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 45 റൺസെടുത്തു. അഭിഷേകും വൈഭവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസാണ് അടിച്ചെടുത്തത്.

ഇരുവരും തകർത്തടിച്ചതോടെ വെറും ആറ് ഓവറിൽ ഇന്ത്യൻ സ്‌കോർ 118 റൺസിലെത്തി. വെറും 2.2 ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടന്നിരുന്നു. അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 50 റൺസിലെത്തുന്ന ടീമെന്ന റെക്കോഡ് റൊമാനിയ, പാപ്പുവ ന്യൂ ഗിനിയ എന്നിവർക്കൊപ്പം ഇന്ത്യ സ്വന്തമാക്കി. വെറും അഞ്ച് ഓവറിൽ ഇന്ത്യൻ സ്‌കോർ 100-ൽ എത്തി. ഇതോടെ അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 100 റൺസ് അടിച്ചെടുക്കുന്ന ടീം എന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തമായി. പവർപ്ലേയിൽ 118 റൺസെടുത്ത ഇന്ത്യ, അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോർ എന്ന റെക്കോഡും തൂക്കി.

വൈഭവ് പുറത്തായതിനു പിന്നാലെയെത്തിയ സഞ്ജു സാംസണെ കൂട്ടുപിടിച്ച് അഭിഷേക് 17 പന്തിൽ നിന്ന് 45 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. സഞ്ജു (13 പന്തിൽ 18), ശ്രേയസ് അയ്യർ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തിരുന്നു. അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്ന ഡാരിൽ മിച്ചലിന്റെ ഇന്നിങ്‌സാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട മിച്ചൽ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമുൾപ്പടെ 89 റൺസോടെ പുറത്താകാതെ നിന്നു. ടി20-യിൽ താരത്തിന്റെ ഉയർന്ന സ്‌കോറാണിത്.

23 പന്തിൽ 39 റൺസോടെ പുറത്താകാതെ നിന്ന ബെവൺ ജേക്കബ്‌സ് ഡാരിൽ മിച്ചലിന മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിൽ മിച്ചൽ – ജേക്കബ്‌സ് സഖ്യം 48 പന്തിൽ നിന്ന് 75 റൺസ് ചേർത്തു.

ഫിൻ അലൻ 25 പന്തിൽ നിന്ന് അഞ്ചു സിക്‌സ് അടക്കം 40 റൺസെടുത്തു. ഫിൻ അലനും ഡാരിൽ മിച്ചലും ചേർന്ന് 43 പന്തിൽ 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Related Posts

ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്
Sports

ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്

October 27, 2026
18
എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ
Sports

എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ

October 26, 2026
46
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം
Sports

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

October 22, 2026
84
ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും
Sports

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും

October 20, 2026
29
എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്
Sports

എംബാപ്പെയുടെ ഇരട്ടഗോളിൽ റയലിന് വിജയം, ആറാം വിജയവുമായി ആഴ്‌സണൽ, സമനിലയിൽ കുരുങ്ങി യുണൈറ്റഡ്

October 19, 2026
14
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

October 14, 2026
47
Next Post
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

Recent News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

October 27, 2026
17
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
27
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
32
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025