• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ലോകത്താദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു, വ്യാപിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന

ckmnews by ckmnews
October 23, 2026
in International
A A
ലോകത്താദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു, വ്യാപിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് ലോകത്താദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്നുള്ള രോഗബാധിതൻ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. വൈറസ് ബാധയുള്ള മൃഗങ്ങൾ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധശേഷി കുറഞ്ഞനിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ലിയോണിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവാണ് മരിച്ചത്. ഫ്രാൻസിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങൾക്കിടയിൽ വൈറസ് പടർന്നിരുന്നു. അവിടെയുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് അണുബാധയുണ്ടായതെന്ന് ഫ്രഞ്ച് അധികൃതർ സംശയിക്കുന്നു. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും കൂടുതൽ വ്യാപിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും പൊതുജനാരോഗ്യത്തിമേലുള്ള പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും അന്വേഷണം നടന്നു വരികയാണ്.

എന്താണ് ഷാമോണ്ട വൈറസ്?

കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്. കുലിക്കോയിഡ്‌സ് എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് ഇത് പടരുന്നത് എന്നാണ് കരുതുന്നത്. ഇതുവരെ മൃഗങ്ങളിൽ മാത്രമാണ് ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

രോഗബാധിതരായ മൃഗങ്ങളിൽ വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തിൽ കുറവ് എന്നിവയ്ക്കു കാരണമാകും. സ്വിറ്റ്‌സർലൻഡിലും ജർമനിയിലും, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മൂലം ചത്ത കുതിരകളുടെ മസ്തിഷ്കത്തിലും ഷാമോണ്ട വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് മനുഷ്യരിൽ എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നതു സംബന്ധിച്ച് വ്യക്തതയില്ല.

Related Posts

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
International

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
851
ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
836
2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും
International

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

October 12, 2026
13
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
25
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
21
Next Post
സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

Recent News

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

October 23, 2026
14
ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

ചങ്ങരംകുളത്ത് ലോറി സ്റ്റാൻഡ് കോടതി ഇടപെട്ട് ഒഴിപ്പിച്ചു’നിയമലംഘനത്തിന് പിഴ ഈടാക്കാനും ഉത്തരവ്

October 23, 2026
11
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
32
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025