• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

ckmnews by ckmnews
October 23, 2026
in Kerala
A A
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടൻ ബാലു വർഗീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ച് യുവതി നടന് വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം.
അടുത്തിടെ നടന്ന സംഭവത്തിൽ താൻ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയതെന്ന് പരാതിക്കാരി വ്യക്തമാക്കിയതായി ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്തു. നീന്തൽക്കുളത്തിൽ വെച്ച് തൻ്റെ ശരീരത്തിൽ നടൻ ബലമായി സ്പർശിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ട്. സംഭവിച്ചയുടൻ തന്നെ ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘അബദ്ധം പറ്റിപ്പോയതാണ്’ എന്നായിരുന്നു ബാലുവിന്റെ പ്രതികരണം.

താൻ നിലപാടിൽ ഉറച്ചുനിന്നതോടെ നടൻ ക്ഷമാപണം നടത്തിയെന്നും, പിന്നീട് വീട്ടിലെത്തി ഭർത്താവിനോട് കാര്യം വിശദീകരിച്ചതായും യുവതി പറഞ്ഞു. തൊട്ടടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിച്ചപ്പോഴും ‘കൈ തട്ടിയതാണ്’ എന്ന വിശദീകരണമാണ് നടൻ നൽകിയത്. എന്നാൽ മനഃപൂർവം ചെയ്തതാണെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ താൻ നിയമപോരാട്ടത്തിന് തയ്യാറാവുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഇത് ആദ്യമായല്ല നടനിൽ നിന്ന് ഉണ്ടാകുന്നതെന്ന് മനസ്സിലായതെന്നും യുവതി വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ഒരു ജന്മദിനാഘോഷത്തിനിടെ ബാലുവിൽ നിന്ന് സമാനമായ രീതിയിൽ മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. ആളുകൾക്കിടയിൽ വെച്ചും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉള്ള ചടങ്ങുകളിൽ വെച്ചുമാണ് ഇയാൾ വിസമ്മതം മൂളിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതെന്നുമാണ് ആരോപണം. അതേസമയം, അയച്ച വക്കീൽ നോട്ടീസിന് ബാലു വർഗീസിൽ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും, വിഷയത്തിൽ പ്രതികരിക്കാൻ നടൻ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Posts

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
4
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
12
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു
Kerala

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

October 23, 2026
5
ചട്ട ഭേദഗതി വരുന്നു,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം
Kerala

ചട്ട ഭേദഗതി വരുന്നു,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം

October 23, 2026
69
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്

October 23, 2026
115
ചങ്ങരംകുളത്ത് കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന മലമ്പാമ്പിനെ പിടികൂടി
Kerala

ചങ്ങരംകുളത്ത് കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന മലമ്പാമ്പിനെ പിടികൂടി

October 23, 2026
549
Next Post
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

Recent News

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
4
സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്

October 23, 2026
2
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
12
SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേള: ബ്രോഷർ പ്രകാശനം ചെയ്തു

October 23, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025