• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ

ckmnews by ckmnews
October 28, 2026
in Crime, National
A A
തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: തേനി ആണ്ടിപ്പട്ടി തെക്കംപാട്ട ജില്ലാ ജയിലിൽനിന്ന് തിങ്കളാഴ്ച രാത്രി രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ പിടികൂടി. നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. കേരളപോലീസിന്റെ സഹായത്തോടെ കമ്പം, കുമളി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. ഒൻപത് ജയിൽവാർഡൻമാരെ സസ്‌പെൻഡ്‌ചെയ്തു. രക്ഷപ്പെട്ട തടവുപുള്ളികളിൽ നാലുപേരെ ചൊവ്വാഴ്ച രാവിലെയോടെ പിടികൂടി. ഒരാൾ പോലീസിൽ കീഴടങ്ങി. പിന്നീട് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ജയിലിനുപിന്നിലുള്ള കുന്നിൻപ്രദേശത്ത് ഒളിച്ചിരുന്ന എട്ടുതടവുപുള്ളികളെ പോലീസ് പിടികൂടിയത്. നാലുപേർക്കായി തമിഴ്നാട് പോലീസിന്റെ 17 സംഘങ്ങൾ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. നാടകീയമായി ആസൂത്രണം ചെയ്തായിരുന്നു ജയിൽച്ചാട്ടം. ഒരു തടവുകാരന് അപസ്മാരംവന്നതായി അഭിനയിച്ച് ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. അപസ്മാരം അഭിനയിച്ചയാളെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ തടവുപുള്ളികൾ മദൻ മോഹൻ എന്ന ജയിലുദ്യോഗസ്ഥനെ ആക്രമിച്ച് സ്വർണമാല തട്ടിയെടുത്തു. തുടർന്ന് തങ്കപാണ്ടി എന്ന ജയിൽ ജീവനക്കാരനെ അടിച്ചുവീഴ്ത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. ജയിൽചാടിയവർ വിഴുപുരം, ഉത്തമപാളയം, തേനി, മധുര സ്വദേശികളാണ്. മൂന്നുപേർ ഗുണ്ടകളാണ്.

സംഭവത്തിൽ തടവുകാരുമായി ജയിൽ ഉദ്യോഗസ്ഥർ ഒത്തുകളിച്ചിരിക്കാനുള്ള സാധ്യത ജയിൽ ഡി.ജി.പി. തള്ളി. എങ്കിലും ഈ ദിശയിലും അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈ തമിഴ്‌നാട്ടിൽ കൂട്ട ജയിൽച്ചാട്ടം ഇത് രണ്ടാം തവണയാണ്. 31 വർഷം മുൻപും തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയിരുന്നു. 1995-ൽ 43 എൽ.ടി.ടി.ഇ. തടവുകാർ വെല്ലൂർ ജയിലിലെ പ്രത്യേക ബ്ലോക്കിൽനിന്ന് ജയിൽ ചാടിയിരുന്നു. ഇവരെ താമസിപ്പിച്ച ബ്ലോക്ക് ‘ടിപ്പു മഹൽ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെതന്നെ ഏറ്റവും ആസൂത്രിതമായ ജയിൽച്ചാട്ടങ്ങളിൽ ഒന്നായിരുന്നു ഇത്. തടവുകാർ മാസങ്ങളോളം ഇവിടുത്തെ ശൗചാലയത്തിൽനിന്ന് 47 മീറ്റർ നീളമുള്ള വലിയ തുരങ്കം നിർമിച്ചാണ് 1995 ഓഗസ്റ്റ് 15-ന് ജയിൽ ചാടിയത്. തേനി ജയിലിൽനിന്ന് 17 തടവുകാർ ജയിൽ ചാടിയതിന് തൊട്ടുപിറകെയാണ് 1995-ലെ കൂട്ട ജയിൽച്ചാട്ടം വീണ്ടും ചർച്ചയായത്.

തടവുകാർ ജയിലിൽനിന്ന് ചാടാതിരിക്കാൻ ജയിലിന് ചുറ്റും നിർമിച്ച വെള്ളംനിറഞ്ഞ കിടങ്ങ് നീന്തിക്കടന്നാണ് രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവും വൈദ്യുതതടസ്സവും മുതലെടുത്താണ് ഇവർ ജയിലിൽനിന്ന് പുറത്തുകടന്നത്.

ചെന്നൈയിൽവെച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ജയിൽച്ചാട്ട വിവരം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് കാറിലുണ്ടായിരുന്ന എൽ.ടി.ടി.ഇ.അംഗത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ അയാൾ കഴുത്തിൽ കെട്ടിയിട്ടിരുന്ന സയനൈഡ് ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. തുടർന്ന് തമിഴ്‌നാട്ടിൽ വ്യാപകമായ പരിശോധനയിൽ തടവുകാരായ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ടു. വെല്ലൂർ ജയിലിൽനിന്ന് 43 എൽ.ടി.ടി.ഇ. തടവുകാർ ജയിൽ ചാടിയത് രാജ്യത്തെ വൻ സുരക്ഷാവീഴ്ചയിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ഇരുമ്പുപൈപ്പുകൾ, ജനൽ കമ്പികൾ, സ്പൂണുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് അവർ ജയിലിന്റെ പാറക്കെട്ടുകൾ നിറഞ്ഞ അടിത്തറ തുരന്നത്. അഞ്ച് വാച്ച് ടവറുകളും തമിഴ്‌നാട് പോലീസിന് പുറമെ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.ആർ.പി.എഫ്.) രണ്ട് കമ്പനികളും കാവലുണ്ടായിരുന്ന അതിസുരക്ഷാ ക്യാമ്പിൽനിന്നാണ് എൽ.ടി.ടി.ഇ. തടവുകാർ രക്ഷപ്പെട്ടത്. സ്വാതന്ത്ര്യദിനത്തിൽ തടവുകാർ രക്ഷപ്പെട്ടിട്ടും പിറ്റേന്ന് രാവിലെമാത്രമാണ് അധികൃതർ വിവരമറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വെല്ലൂർ ജയിലിൽനിന്നും എൽ.ടി.ടി.ഇ. തടവുകാർ രക്ഷപ്പെട്ടതിനുശേഷം സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.

എൽ.ടി.ടി.ഇ.തടവുകാരെയും മറ്റ് തീവ്രവാദ തടവുകാരെയും മാറ്റിത്താമസിപ്പിക്കാൻ ജയിലിൽ അതിസുരക്ഷാ സെല്ലുകൾ നിർമിച്ചു. ജയിൽമതിലുകളുടെ ഉയരം കൂട്ടുകയും അവയ്ക്കുമുകളിൽ കമ്പിവേലികളും നിർമിച്ചു. തടവുകാർ കമ്പിവേലികൾ സ്പർശിച്ചാൽ ഷോക്കേല്ക്കുന്ന ലൈവ് ഇലക്ട്രിക് ഫെൻസിങ്ങും സ്ഥാപിച്ചു. ജയിലിനുചുറ്റുമുള്ള വാച്ച് ടവറുകളിൽ കാവൽ ശക്തമാക്കുകയും ആധുനിക സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. ജയിലുകൾക്കു ചുറ്റും തമിഴ്‌നാട് സ്‌പെഷ്യൽ പോലീസിലെ കൂടുതൽ അംഗങ്ങളെ നിയോഗിച്ചു. ഇന്റലിജൻസ് ശൃംഖലയും വിവരശേഖരണ സംവിധാനവും വിപുലീകരിക്കുകയും ചെയ്തിരുന്നു.

Related Posts

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ
Crime

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
322
തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ
Crime

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

October 26, 2026
141
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
National

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

October 26, 2026
41
കഞ്ചാവ് ഒളിപ്പിച്ച കാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി; കോഴിക്കോട് ആറുപേർ കസ്റ്റഡിയിൽ
Crime

കഞ്ചാവ് ഒളിപ്പിച്ച കാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി; കോഴിക്കോട് ആറുപേർ കസ്റ്റഡിയിൽ

October 26, 2026
189
റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ
National

റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ

October 24, 2026
1
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
107
Next Post
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

Recent News

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
8
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

October 28, 2026
14
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
16
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

October 28, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025