• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

ckmnews by ckmnews
October 24, 2026
in Crime, Kerala
A A
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മീനങ്ങാടി: കാര്‍ തടഞ്ഞുനിര്‍ത്തി യാത്രികന്‍റെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂര്‍ സ്വദേശികളായ മണത്തണ സ്വദേശി പി. പ്രണവ് (24), കെ. കനകരാജ് (28), കണ്ണൂര്‍ ചൊക്ലി പെരിങ്ങളം സ്വദേശി നിഥുല്‍ കുമാര്‍ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രണവിനെയും കനകരാജിനെയും പേരാവൂര്‍ എടത്തൊട്ടിയില്‍നിന്നും നിഥുല്‍ കുമാറിനെ കണ്ണൂര്‍ കണ്ണമ്പള്ളിയില്‍നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസില്‍ കണ്ണൂര്‍ സ്വദേശികളായ എം. രഞ്ജു (32), സൗരവ് സുനില്‍ (26) എന്നിവരെ സംഭവദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്.

2026 സെപ്റ്റംബര്‍ 30ന് വൈകിട്ടാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപം കവര്‍ച്ച നടന്നത്. കര്‍ണാടകയിലെ ബെംഗളൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്‍റെ വാഹനം രണ്ട് കാറുകളിലായി എത്തിയ പത്തോളം പേര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് കാറിന്‍റെ സൈഡ് ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും യുവാവിന്‍റെ മുഖത്ത് എരിവുള്ള സ്‌പ്രേ അടിച്ച് ബലമായി പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവര്‍ന്നതായാണ് കേസ്.
കനകരാജിനെതിരെ മുഴക്കുന്ന്, കൂത്തുപറമ്പ്, കരിപ്പൂര്‍ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രണവിനെതിരെയും പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. നേരത്തെ പിടിയിലായ രഞ്ജുവിനെതിരെ ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13 ഓളം കേസുകളുണ്ടെന്നും സൗരവ് സുനിലിനെതിരെയും വിവിധ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്‍ ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി എം.എം അബ്ദുള്‍കരീമിന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടിയകൂടിയത്.

Related Posts

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
140
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
10
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Jobs

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
0
വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം
Kerala

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

October 24, 2026
35
ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ
Kerala

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

October 24, 2026
42
മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ
Crime

മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

October 24, 2026
15
Next Post
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

Recent News

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
140
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
10
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
31
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025