എടപ്പാൾ: കേരള സ്കൂൾ ഗെയിംസ് ഒളിമ്പിക്സ് വുഷു ചാമ്പ്യൻഷിപ്പിൽ മിന്നുന്ന ജയം നേടി വി.കെ. തേജ. 56 കിലോ സീനിയർ വിഭാഗത്തിലാണ് തേജ വെള്ളി മെഡൽ കരസ്ഥമാക്കിയത്. കുമരനെല്ലൂർ വെള്ളാളൂർ മധു–മോനിഷ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് തേജ. എടപ്പാൾ നടുവട്ടം ‘എ ടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമി’യിൽ സിഫു അഷ്റഫിന്റെ ശിക്ഷണത്തിലാണ് തേജ വുഷു പരിശീലനം നടത്തുന്നത്.







