നടുവട്ടം: കേരള വ്യാപാര വ്യവസായി ഏകോപന സമിതി നടുവട്ടം യൂണിറ്റിന്റെ ഓഫീസ് ജില്ല വൈസ് പ്രസിഡന്റ് ഇ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. യു വി കുഞ്ഞി മരക്കാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ കെ കമ്മുണ്ണി സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി പി പി ഖാലിദ്, ഹസൻ ഫിറ്റ് വെൽ, കഴുങ്ങിൽ മജീദ്,വാർഡ് മെമ്പർ കുട്ടൻ, പ്രഭാകരൻ, നടരാജൻ, റഫീഖ് നഹൽ, സി പി യൂസഫ്, ഷൗക്കത്ത് കൈപ്പള്ളി, മുസ്തഫ സുപ്രീംഎന്നിവർ സംസാരിച്ചു. ടി സി ഇബ്രാഹിം നന്ദി പറഞ്ഞു.







