തവനൂർ: എ.എം.എൽ.പി. കടകശ്ശേരി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ശതാബ്ദി ലോഗോ പ്രകാശനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദ്ദിഖ് നിർവഹിച്ചു.
വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക കെ സുഗതകുമാരി ടീച്ചറും മാനേജ്‌മെന്റ് പ്രതിനിധി കെ പി അബ്ദുൽ കരീമും ചേർന്ന് ലോഗോ ഏറ്റുവാങ്ങി.ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു കെപി , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് റാഫി കെ,ഷാഹുൽ ഹമീദ് എംകെ , ഷറഫുദ്ദീൻ എംകെഎന്നിവർ പങ്കെടുത്തു. പി.ടി.എ. അംഗങ്ങളും അധ്യാപകരും മറ്റു വിദ്യാലയ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു
2027 ഏപ്രിൽ വരെ നീണ്ടു നിൽക്കുന്ന വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം വിവിധ കലാ സാംസ്കാരിക വിദ്യാഭ്യാസ സാമൂഹിക പരിപാടികളാൽ സമ്പന്നമായിരിക്കും








