എടപ്പാൾ: മലപ്പുറം ജില്ലയെ സമ്പൂർണ്ണമായി തിമിരമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ്ബ് എടപ്പാൾ, റൈഹാൻ ഐ ഹോസ്പിറ്റൽ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് മലപ്പുറം ജില്ലാ കമ്മിറ്റി എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന ‘തിമിര വിമുക്ത മലപ്പുറം 2026’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ മുരളിധരൻ നിർവഹിച്ചു.
ചടങ്ങിൽ തവനൂർ എം.എൽ.എ. വി.എസ്. ജോയ്, റൈഹാൻ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സലാഹുദ്ദീൻ, റോട്ടറി പ്രസിഡന്റ് പ്രകാശ് പുളിക്കപ്പറമ്പിൽ, ദിലീപ് കുമാർ, റൈഹാൻ ഗ്രൂപ്പ് ഡയറക്ടർ അൻവർ ഷാക്കിബ്, ടി.കെ. സിറാജുദ്ദീൻ, ടി.കെ. റൈസുദ്ദീൻ, ഷാനാ റോഷിൻ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് മലപ്പുറം ജില്ലാ സെക്രട്ടറി റിയാസ് ബാബു, സുരേഷ് ബിന്ദു സ്റ്റീൽസ്, പ്രതാപ് എളാട്ട് എന്നിവർ പങ്കെടുത്തു.







