വട്ടംകുളം: ‘നശാ മുക്ത് യുവ ഫോർ വിക്സിത് ഭാരത്’ (Nasha Mukt Yuva For Viksit Bharat) ദേശീയ കാമ്പയിന്റെ ഭാഗമായി വട്ടംകുളം ഐ.എച്ച്.ആർ.ഡി. കോളേജിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ മിനി മാരത്തോൺ സംഘടിപ്പിച്ചു.
യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിച്ച് ആരോഗ്യകരവും കരുത്തുറ്റതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
എടപ്പാൾ സഫാരി ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തോണിന്റെ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ നിർവ്വഹിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അശ്വതി ബി. സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുസ്സമ്മദ് പി. അധ്യക്ഷത വഹിച്ചു.
ഐ.എച്ച്.ആർ.ഡി. മലപ്പുറം സ്പെഷ്യൽ ഓഫീസർ ഹരി സി.എം., ശുകപുരം വാർഡ് മെമ്പർ ചന്ദ്രബോസ്, ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ശ്രീലേഷ് സി.വി., എക്സൈസ് ഓഫീസർ രാഹുൽ, കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഗോപാലകൃഷ്ണൻ യു.കെ., കൊമേഴ്സ് വകുപ്പ് മേധാവി സൂര്യ വി.എസ്., ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി ഹംസ കെ., ജൂനിയർ സൂപ്രണ്ട് അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ.എസ്.എസ്. വോളന്റിയർ പ്രത്യുഷ് കെ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.








