പൊന്നാനി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെയും പൊന്നാനിയുടെ വികസന നായകനായിരുന്ന മുൻ മന്ത്രി എം.പി. ഗംഗാധരന്റെ ചരമദിനത്തിന്റെയും ഭാഗമായി പൊന്നാനി ഈഴുവത്തിരുത്തി 8-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
ചടങ്ങിൽ പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. കെ. ശിവരാമൻ, ജെ.പി. വേലായുധൻ, നബീൽ നൈതല്ലൂർ, കെ.എം. റഹീം, എ. പവിത്ര കുമാർ, സി. ജാഫർ, ഡോ. ബാബു ഇബ്രാഹിം, പി. കുമാരൻ മാസ്റ്റർ, കെ.പി. ജമാൽ, എം. മുസ്തഫ, പി. സുരേന്ദ്രൻ മാസ്റ്റർ, ശ്രീന സുനിൽ എന്നിവർ സംസാരിച്ചു.








