ചാലിശ്ശേരി :മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാബുനാസർ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ, പി.സി. ഗംഗാധരൻ, കെ.എം. ചന്ദ്രശേഖരൻ, ഗോപിനാഥ് പാലഞ്ചേരി, പ്രദീപ് ചെറുവാശ്ശേരി, മുഹമ്മദ് മോനു, മുഹമ്മദാലി ആനപ്പറമ്പിൽ, പി.യു. ബാവ, പി.എ. നൗഷാദ്, മജീദ് തച്ചറായിൽ, സാബു പനക്കൽ, വിജിത്ത് ആലിക്കര, കോയ മയിലാടിക്കുന്ന്, തുറാബ് കുന്നത്തേരി, രാജൻ കുന്നത്തേരി തുടങ്ങിയവർ പങ്കെടുത്തു.









