• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

ckmnews by ckmnews
October 31, 2026
in National
A A
‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യ മുന്നണി പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടവകാശം ഇന്ന് രാജ്യത്ത് ഗുരുതരമായ ഭീഷണിയിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനാണ് ഈ നടപടിയെന്നും കോൺഗ്രസ് അധ്യക്ഷ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നേരിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രവർത്തിപ്പിക്കുന്നത്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാനാണ് ഈ ഇംപീച്ച്‌മെന്റ് നീക്കമെന്നും ഖാർഗെ അറിയിച്ചു.

ഡൽഹിയിലെ രാജാജി മാർഗിലുള്ള ഖാർഗെയുടെ വസതിയിലാണ് ഇംപീച്ച്മെന്റ് നടപടികൾ നടന്നത്. ലോക്‌സഭാ മുൻസ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, കപിൽ സിബൽ തുടങ്ങിയ പ്രമുഖരും സിവിൽ സൊസൈറ്റി പ്രതിനിധികളും വോട്ടർപ്പട്ടികയിൽനിന്ന് പേരൊഴിവാക്കപ്പെട്ട പൗരരും ചടങ്ങിൽ പങ്കെടുത്തു.

ഗ്യാനേഷിനെ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഏഴുമാസംമുൻപ് 193 പ്രതിപക്ഷ എം.പി.മാർ പാർലമെന്റിലെ ഇരുസഭകളിലും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അവ പരിഗണിക്കുകപോലുമുണ്ടായില്ലെന്ന് ഖാർഗെ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോട് വ്യക്തിപരമായ വിരോധമൊന്നുമില്ല. ഭരണഘടനയുടെ അന്തഃസത്തയ്ക്കനുസരിച്ച് കമ്മിഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുകയും സാധാരണക്കാരുടെ വിശ്വാസം നിലനിർത്തുകയും വേണം. പൗരന്റെ വോട്ടവകാശം ഡൽഹിയിലിരുന്ന് ആരെങ്കിലും കംപ്യൂട്ടറിലൂടെ രഹസ്യമായി വെട്ടിമാറ്റുന്ന സാഹചര്യം അനുവദിക്കരുതെന്നും ഖാർഗെ പറഞ്ഞു.

2014 മുതൽ അധികാരം നിലനിർത്താനുള്ള എല്ലാ വഴികളും കേന്ദ്രം നടത്തിയിട്ടുണ്ട്. എം.പി.മാരെ ചാക്കിട്ടുപിടിച്ചും രാഷ്ട്രീയപ്പാർട്ടികളെ പിളർത്തിയും സർക്കാരുകളെ അട്ടിമറിച്ചും തിരഞ്ഞെടുപ്പ് ബോണ്ടുകളും ഇ.ഡി., സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തുമെല്ലാമാണ് ഇത് സാധ്യമാക്കിയത്. ഇപ്പോൾ വോട്ടുകൾപോലും മോഷ്ടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

സി.ഇ.സി.യെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന രീതിയിൽ മോദി സർക്കാർ കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധതയും ഖാർഗെ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനുപോലുമില്ലാത്ത തരത്തിലുള്ള ആജീവനാന്ത നിയമപരിരക്ഷയാണ് ഈ നിയമം തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ
National

അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ

October 29, 2026
52
‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി
National

‘പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണം’; മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

October 29, 2026
38
തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍
Crime

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

October 28, 2026
271
തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ
Crime

തേനി ജയിൽച്ചാട്ടം: 13 പേരെ പിടികൂടി, കേരളത്തിലും വ്യാപക തിരച്ചിൽ

October 28, 2026
285
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
National

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

October 26, 2026
54
റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ
National

റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ

October 24, 2026
1

Recent News

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

October 31, 2026
14
ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

ഗണിത ഒളിമ്പ്യാഡിൽ തിളങ്ങി മൂക്കുതലയുടെ ഹിമ വി.എം.

October 31, 2026
98
ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ചാലിശ്ശേരിയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

October 31, 2026
18
കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025