• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

ckmnews by ckmnews
October 31, 2026
in Sports
A A
പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: അത്യന്തം നാടകീയതകൾക്കൊടുവിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയ്ൻ എഫ്‌സിയും തമ്മിലുള്ള ഐഎസ്എൽ മത്സരം ഗോൾരഹിത സമനിലയിൽ. റഫറി രണ്ട് റെഡ് കാർഡ് പുറത്തെടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരം അഡ്രിയാൻ ലൂണ പെനാൽറ്റി പുറത്തേക്കടിച്ചുകളയുന്നതിനും കാണികൾ സാക്ഷിയായി. ചെന്നൈയ്ൻ ഒട്ടേറെ അവസരങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ഗോളിലേക്കെത്തിയതുമില്ല.

സ്വന്തം ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ൻ ആക്രമണത്തോടെയാണ് തുടങ്ങിയത്. അവർ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോൾകീപ്പറെ പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയിൽ മുഴുവൻ ബ്ലാസ്റ്റേഴ്‌സിന്റെ റോൾ പ്രതിരോധം മാത്രമായിരുന്നു. ഇടയ്ക്ക് ചെന്നൈയ്‌ന്റെ ഗോളെന്നുറച്ച അവസരം ബ്ലാസ്‌റ്റേഴ്‌സ് ഗോൾകീപ്പർ തട്ടിയിടുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന് ലീഡെടുക്കാനുള്ള സുവർണാവസരമുണ്ടായി. ബോസ്‌കിനുള്ളിലെ ഹാൻഡ്‌ബോളിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി വന്നു. എന്നാൽ അഡ്രിയാൻ ലൂണയക്ക് പിഴച്ചു. പോസ്റ്റിൽ തട്ടി പന്ത് പുറത്തേക്ക് പോയി. വീണ്ടും മൂന്നോളം അവസരങ്ങൾ ലൂണ നഷ്ടപ്പെടുത്തി.

അവസാന മിനിറ്റുകളിൽ ചെന്നൈയ്ൻ നിരന്തരം ഗോളടിക്കാൻ ശ്രമിച്ചു. എന്നാൽ പലപ്പോഴും നിർഭാഗ്യവും വില്ലനായി. ഇഞ്ചുറി ടൈമിൽ മത്സരം കൈയാങ്കളിയിലേക്കും നീങ്ങി. ബ്ലാസ്‌റ്റേഴ്‌സ് താരം ആന്ദ്രെ ഗ്രീനും ചെന്നൈയ്ൻ താരം ഇമ്മാനുവലും ചുവപ്പ് കാർഡ് കണ്ട് കളം വിട്ടു. തന്നെ തള്ളിയിടാൻ ശ്രമിച്ച ഇമ്മാനുവലിനെ ഗ്രീൻ ചവിട്ടുകയായിരുന്നു. പന്ത് തൊട്ടടുത്ത് പോലുമില്ലാത്ത സമയത്താണ് ഇരുവരും ഗ്രൗണ്ടിൽ കൈയാങ്കളി പുറത്തെടുത്തത്. ഒട്ടും വൈകാതെ റഫറി ഇമ്മാനുവലിന് രണ്ടാം മഞ്ഞക്കാർഡും ഗ്രീനിന് നേരിട്ട് ചുവപ്പ് കാർഡും കാണിച്ചു. ഇതോടെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും പത്ത് പേരുമായി കളിക്കേണ്ടി വന്നു.

Related Posts

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
58
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ
Sports

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
122
ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്
Sports

ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്

October 27, 2026
33
എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ
Sports

എംബാപ്പെയ്ക്ക് നൂറാം ഗോൾ; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ വീഴ്ത്തി റയൽ

October 26, 2026
59
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം
Sports

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

October 22, 2026
85
ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും
Sports

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും

October 20, 2026
30

Recent News

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
21
മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

മൂക്കുതല എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനാചരണവും പ്രതിജ്ഞ പുതുക്കലും നടന്നു

October 31, 2026
18
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൺവെൻഷൻ സംഘടിപ്പിച്ചു

October 31, 2026
50
ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധിയുടെയും എം.പി. ഗംഗാധരന്റെയും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

October 31, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025