മാറഞ്ചേരി:വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും സുമനസ്സുകളുടെ സഹകരണത്താൽ കോട്ട് അടങ്ങിയ കളർഫുൾ യൂണിഫോമുകൾ സമ്മാനിച്ചു.അയിരൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിലാണ്ഗ്രാമത്തിലെയും നഗരത്തിലെയും പാഴ്വസ്തുക്കൾ ശേഖരിച്ച് ജൈവവും അജൈവവും വേർതിരിച്ച് പ്ലാസ്റ്റിക് വിരുദ്ധ അന്തരീക്ഷം സൃഷ്ടിച്ച് രോഗ വിമുക്തമാക്കുകയും നാടിനെ ഐശ്വര്യപൂർണ്ണമാക്കുകയും ചെയ്യുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ആരോഗ്യം, വിദ്യാഭ്യാസം, ഭവനം,പെൻഷൻ ഹെൽപ്പ് ടസ്ക്ക്, റിലീഫ് സെൽ തുടങ്ങിയ ഡിവിഷനിലെയും സമീപപ്രദേശങ്ങളിലെയും ക്ഷേമപ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എ കെ സുബൈർ അഭ്യർത്ഥിച്ചു.







