ചങ്ങരംകുളം:ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ആഭിമുഖ്യത്തിൽ പീസ് പോസ്റ്റർ മത്സരവും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 4-ന് മൂക്കുതല ചിത്രം നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് പീസ് പോസ്റ്റർ മത്സരം നടക്കുക.നവംബർ 8-ന് സബീന റോഡിലെ സി.കെ.എം. അടയ്ക്ക മാർക്കറ്റിൽ വെച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടക്കും.
തിരൂർ അൽ മനാർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ നേത്ര പരിശോധനയ്ക്ക് പുറമെ അർഹരായവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയാ സൗകര്യവും ഒരുക്കും.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ചന്ദ്രാനന്ദൻ,ഡിസ്ട്രിക്ട് കോർഡിനേറ്റർ ദിലീപ് ചങ്ങരംകുളം, സെക്രട്ടറി ജനാർദ്ദനൻ പട്ടേരി, ട്രഷറർ ഉമ്മർ കുളങ്ങര, ബോർഡ് അംഗങ്ങളായ ബഷീർ സ്റ്റൈലോ, രാധാകൃഷ്ണൻ പട്ടേരി എന്നിവർ പങ്കെടുത്തു.പരിപാടികളിലേക്ക് പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.







