ചങ്ങരംകുളം:എടപ്പാൾ ഉപജില്ലാ ശാസ്‌ത്രോത്സവത്തിൽ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. ഹയർ സെക്കണ്ടറി വിഭാഗം ഗണിത മേളയിലും പ്രവൃത്തിപരിചയ മേളയിലും ഒന്നാം സ്ഥാനവും, സാമൂഹ്യ ശാസ്‌ത്ര മേളയിൽ രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.വിവിധ മത്സരങ്ങളിലായി 105 പോയിന്റുകൾ നേടി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി.
ചടങ്ങിൽ എടപ്പാൾ എ.ഇ.ഒ.ആശാ ജോസിൽ നിന്നും പ്രിൻസിപ്പാൾ പിവി വില്ലിംഗ്ടൺ,അധ്യാപകരായ കെ എം സുരേഷ് ബാബു ,സി എംഅബ്ദുൾലത്തീഫ് എന്നിവർ ചേർന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി







