• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

ckmnews by ckmnews
October 30, 2026
in UPDATES
A A
വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെയ്യാറ്റിൻകര: പ്രസവിച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയേയും കുഞ്ഞിനേയും കണ്ടശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ ലഹരിമാഫിയ സംഘം ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കാർ കത്തിക്കുകയും ചെയ്തു. കൊല്ലയിൽ, നടൂർക്കൊല്ല, കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ സുകുമാരന്റെ മകൻ പ്രദീപി(30)നാണ് വെട്ടേറ്റത്. പ്രദീപിന്റെ ശരീരത്തിലുടനീളം 21 മുറിവുകളുണ്ട്.
അമരവിളയ്ക്ക് സമീപം കണ്ണൻകുഴിയിൽ വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരനാണ് പ്രദീപ്. പ്രസവശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു സംഭവം.
കണ്ണംകുഴിയിൽനിന്നു കളത്തറയ്ക്കലിലേക്കുള്ള റോഡ് തിരിഞ്ഞപ്പോൾ അപരിചിതരായ മൂന്ന് പേർ നിൽക്കുന്നതുകണ്ട് ആരാണെന്ന് ചോദിച്ചപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് പ്രദീപ് പറഞ്ഞു. കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രദീപിനെ പ്രതികളിൽ രണ്ട് പേർ പിടിച്ചുവെക്കുകയും മറ്റൊരാൾ കയ്യിൽ കരുതിയിരുന്ന ചെറിയ വാളുകൊണ്ട് വെട്ടുകയും കുത്തുകയുമായിരുന്നു.

കൈകളിൽ കുത്തേറ്റു. പ്രദീപ് ഓടി രക്ഷപ്പെട്ട് മാരായമുട്ടം പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ സുഹൃത്ത് എത്തി പ്രദീപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണശേഷം പ്രതികൾ രക്ഷപ്പെട്ടു.

സംഭവസ്ഥലത്ത് മാരായമുട്ടം പോലീസ് എത്തിയശേഷം മൊഴിയെടുക്കാനായി ജനറൽ ആശുപത്രിയിലേക്ക്‌ പോയതിന് പിന്നാലെ പ്രതികളെത്തി കാർ അടിച്ചു തകർക്കുകയും കത്തിക്കുകയുമായിരുന്നു. പ്രദീപിന്റെ മൊഴിയെടുത്ത് സംഭവസ്ഥലത്ത് പുലർച്ചെ 3.30-ന് മടങ്ങിയെത്തിയ പോലീസ് കണ്ടത് കാർ കത്തുന്നതാണ്.
ഉടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കാർ പൂർണമായും കത്തിനശിച്ചു. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ആശുപത്രിയിൽ പോകാനായാണ് പ്രദീപ് സുഹൃത്തിന്റെ കാർ വാങ്ങിയത്. പ്രദീപിന്റെ കൈയ്ക്കും മുതുകിലും ആഴത്തിലുള്ള മുറിവുണ്ട്. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി മാരായമുട്ടം പോലീസ് അറിയിച്ചു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് പ്രദീപ് പോലീസിനോട് പറഞ്ഞു. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും വില്പന നടത്തുന്നവരാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

Related Posts

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു
UPDATES

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
19
ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി
UPDATES

ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

October 30, 2026
444
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും
UPDATES

ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

October 30, 2026
8
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍’തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രം’കെ.ടി.ഡി.സി സ്ഥലം സന്ദർശിച്ചു
UPDATES

മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍’തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രം’കെ.ടി.ഡി.സി സ്ഥലം സന്ദർശിച്ചു

October 30, 2026
17
ഇടുക്കിയിൽ ബൈക്ക് സിമന്റ് പോസ്റ്റിലിടിച്ച് അപകടം: രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു
UPDATES

ഇടുക്കിയിൽ ബൈക്ക് സിമന്റ് പോസ്റ്റിലിടിച്ച് അപകടം: രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു

October 30, 2026
23
കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
UPDATES

കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

October 30, 2026
421

Recent News

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

October 30, 2026
43
യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
19
ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

October 30, 2026
444
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

October 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025