ചങ്ങരംകുളം:”ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം”എന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഏരിയാ സമ്മേളനങ്ങളുടെ ഭാഗമായി എടപ്പാൾ ഏരിയാ സമ്മേളനം നവംബർ 1 ഞായറാഴ്ച വൈകീട്ട് 4:30ന് മാന്തടം സൈത്തൂൻ കോംപ്ലക്സിൽ നടക്കും.
സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ “സുഗന്ധമുള്ള ജീവിതം” എന്ന കുടുംബ ജീവിത വീഡിയോ അവതരണം,ഡോക്യുഫിക്ഷൻ പ്രദർശനം,സദസ്യരുടെ സംശയങ്ങൾക്ക് മറുപടി എന്നിവ ഉണ്ടായിരിക്കും.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രബോധനം വാരിക സീനിയർ സബ് എഡിറ്റർ സദ്റുദീൻ വാഴക്കാട്, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സമീർ കാളികാവ്, വനിതാ ജില്ലാ പ്രസിഡണ്ട് സി.വി. ജമീല, അബ്ദുൽ അസീസ് പൊൻമുണ്ടം, ഏരിയാ പ്രസിഡണ്ട് വി. അബ്ദുൽ ഖാദർ, സി.പി. മുഹമ്മദ് ഉമരി തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ഏരിയാ പ്രസിഡണ്ട് വി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡണ്ട് എം.വി. മുഹമ്മദ് അഷ്റഫ്, മീഡിയാ കൺവീനർ ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.







