• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മദ്യം കഴിക്കുന്നവർ നിയമപരമായി പ്രായം തികഞ്ഞവരാണെന്ന് ബാറുകൾ ഉറപ്പാക്കണം, ഇല്ലെങ്കിൽ നടപടി: എം. ലിജു

ckmnews by ckmnews
October 30, 2026
in UPDATES
A A
മദ്യം കഴിക്കുന്നവർ നിയമപരമായി പ്രായം തികഞ്ഞവരാണെന്ന് ബാറുകൾ ഉറപ്പാക്കണം, ഇല്ലെങ്കിൽ നടപടി: എം. ലിജു
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: 23 വയസാണ് മദ്യം കഴിക്കാനാകുന്ന പ്രായമെന്നും അതിന് താഴെയുള്ളവർക്ക് മദ്യം വിളമ്പിയാൽ ബാർ ലൈസൻസ് കട്ട് ചെയ്യുമെന്നും എക്സൈസ് മന്ത്രി എം.ലിജു. 23 വയസാണ് മദ്യം കഴിക്കാനുള്ള നിയമപരമായ പ്രായം. അതിൽ താഴെയുള്ളവർ ബാറിൽ മദ്യപിക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടത് ബാറുകളുടെ ഉത്തരവാദിത്വമാണ്. 23 വയസിൽ താഴെയുള്ളയാളാണെന്ന് തോന്നിയാൽ ആധാർ കാർഡോ ബന്ധപ്പെട്ട രേഖകളെ പരിശോധിച്ചതിന് ശേഷം മാത്രമേ മദ്യം കൊടുക്കാവു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ ചെയ്തില്ലെങ്കിൽ ബാർ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ മദ്യനയത്തിന്റെ തുടർച്ചയായിരിക്കില്ല യു.ഡി.എഫിന്റേതെന്നും, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള തികച്ചും വ്യത്യസ്തമായ മദ്യനയമായിരിക്കും പുതിയ സർക്കാർ നടപ്പിലാക്കുകയെന്നും എക്‌സൈസ് മന്ത്രി എം. ലിജു. സംസ്ഥാനത്ത് റെസ്‌പോൺസിബിൾ ഡ്രിങ്കിങ് (ഉത്തരവാദിത്തമുള്ള മദ്യപാനം) എന്ന സംസ്‌കാരം വളർത്തിയെടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും, കേരള ഹൈക്കോടതിക്ക് നൽകിയ ഉറപ്പുപ്രകാരം നവംബർ 30-നകം മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഹോർട്ടി വൈൻ വിതരണവുമായി ബന്ധപ്പെട്ട് ഭേദഗതി ചെയ്ത ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ബേക്കറികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കിയ കാര്യവും മന്ത്രി വിശദീകരിച്ചു. നിലവിൽ 8 ശതമാനം വരെ വീര്യമുള്ള ബിയറും വൈനും എഫ്.എൽ-11 ലൈസൻസുള്ള പ്രത്യേക വൈൻ-ബിയർ പാർലറുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. എന്നാൽ, 15 ശതമാനം ആൽക്കഹോൾ അടങ്ങിയ വൈൻ ബേക്കറികൾ വഴി വിതരണം ചെയ്യുന്നത് കേരള സമൂഹത്തിന് ഗുണകരമല്ലെന്ന് കണ്ടതിനാലാണ് ആ തീരുമാനം സർക്കാർ റദ്ദാക്കിയത്. സർക്കാരുമായി യാതൊരു കൂടിയാലോചനയുമില്ലാതെ എക്‌സൈസ് കമ്മീഷണർ തലത്തിൽ ഈ ലൈസൻസ് നൽകിയതിനാലാണ് റദ്ദാക്കൽ നടപടിയുണ്ടായത്.

മുൻ സർക്കാരിന്റെ കാലത്തെ ഇത്തരം നയങ്ങളുടെയോ നിയമപരമായ പഴുതുകളുടെയോ മറവിൽ എക്‌സൈസ് കമ്മീഷണറുടെയോ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാരുടെയോ തലത്തിൽ പുതിയ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി മറ്റ് ഏതെങ്കിലും ലൈസൻസുകൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെയും നയങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും തരത്തിൽ ലൈസൻസുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൈക്കൊണ്ട തീരുമാനങ്ങളിൽ നിന്ന് വേറിട്ടതും വ്യത്യസ്തവുമായ ഘടകങ്ങൾ യു.ഡി.എഫിന്റെ മദ്യനയത്തിൽ ഉണ്ടായിരിക്കും. സംസ്ഥാനത്ത് മദ്യപാനവും ലഹരി ഉപയോഗവും കുറച്ചുകൊണ്ടുവരുന്നതിനൊപ്പം തന്നെ, ധാരാളം ആളുകൾക്ക് തൊഴിൽ നൽകുന്ന ടൂറിസം മേഖലയെ തളർത്താത്ത രീതിയിലുള്ള ഒരു സമീകൃത നയമായിരിക്കും സർക്കാർ സ്വീകരിക്കുക. ടൂറിസം മേഖലയ്ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ തീരുമാനങ്ങളായിരിക്കും നയരൂപീകരണത്തിൽ ഉണ്ടാകുക. മന്ത്രി വ്യക്തമാക്കി.

Related Posts

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി
UPDATES

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

October 30, 2026
13
ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു; സംഭവം ഇടുക്കിയിൽ
UPDATES

ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു; സംഭവം ഇടുക്കിയിൽ

October 30, 2026
28
പാവിട്ടപ്പുറംഎ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്‌കൂളിന് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം’ഓവറോൾചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം
UPDATES

പാവിട്ടപ്പുറംഎ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്‌കൂളിന് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം’ഓവറോൾചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

October 30, 2026
13
ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി
UPDATES

ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി

October 30, 2026
25
വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്
UPDATES

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

October 30, 2026
219
യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു
UPDATES

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
74
Next Post
ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി

ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി

Recent News

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

October 30, 2026
13
ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു; സംഭവം ഇടുക്കിയിൽ

ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു; സംഭവം ഇടുക്കിയിൽ

October 30, 2026
28
പാവിട്ടപ്പുറംഎ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്‌കൂളിന് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം’ഓവറോൾചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

പാവിട്ടപ്പുറംഎ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്‌കൂളിന് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം’ഓവറോൾചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

October 30, 2026
13
ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി

ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി

October 30, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025