എടപ്പാൾ:പൂക്കരത്തറ ദാറുൽഹിദായ സ്കൂളിൽ വെച്ച് നടന്ന എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 1098 പോയിന്റ് നേടി മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ, പോട്ടൂർ തുടർച്ചയായി നാലാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി.നൂറിലധികം വിദ്യാലയങ്ങൾ പങ്കെടുത്ത മേളയിൽ പി.സി.എൻ.ജി.എച്ച്.എസ്.എസ് മുക്കുതല (760 പോയിന്റ്) രണ്ടാം സ്ഥാനവും ജി.എച്ച്.എസ്.എസ് എടപ്പാൾ (574 പോയിന്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഞ്ച് വിഭാഗങ്ങളിലായി 19 ഓവറോൾ ട്രോഫികളാണ് മോഡേൺ സ്കൂൾ സ്വന്തമാക്കിയത്.ശാസ്ത്രമേളയിൽ എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലും, ഐ.ടി മേളയിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലും ഫസ്റ്റ് ഓവറോൾ നേടി സ്കൂൾ മികവ് തെളിയിച്ചു.വിജയികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും ചേർന്ന് അനുമോദിച്ചു.അനുമോദന യോഗത്തിൽ സ്കൂൾ ചെയർമാൻ ഡോ. സി.പി. അലി ബാവ ഹാജി,മാനേജർ എൻ. മൊയ്തുണ്ണി, പ്രിൻസിപ്പാൾ പി. ഹസ്സൻ മൗലവി എന്നിവർ സംസാരിച്ചു.







