• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

ckmnews by ckmnews
October 7, 2026
in Local News
A A
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊരട്ടിക്കര: 2026 – 2027 വർഷത്തെ കുന്ദംകുളം ഉപജില്ലാ കായികമേളയിൽ മിന്നുന്ന വിജയവുമായി കൊരട്ടിക്കര ഗവ. യു.പി സ്കൂൾ. എൽ.പി. കിഡ്ഡീസ് വിഭാഗത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അനുരാഗ് വി.എസ്, സായ്ശ്രീ കെ.എസ് എന്നിവർ സ്കൂളിന്റെ അഭിമാനതാരങ്ങളായി.എൽ.പി. കിഡ്ഡീസ് ആൺകുട്ടികളുടെ വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരങ്ങളിൽ അനുരാഗ് വി.എസ് ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ലോങ് ജമ്പിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സായ്ശ്രീ കെ.എസ് മികച്ച വിജയം കൊയ്തത്.

വിജയികളായ കായിക പ്രതിഭകളെ കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമ്മൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എ. അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച്ച്.എം. ജിഷ ടീച്ചർ സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അഷറഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പിള്ളി, വാർഡ് മെമ്പർ രേഷ്മ, പി.ടി.എ വൈസ് പ്രസിഡന്റ് ഫസലു, എം.പി.ടി.എ പ്രസിഡന്റ് സബിത, സ്കൂൾ സീനിയർ അധ്യാപിക പാർവ്വതി ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ശബ്ന ടീച്ചർ നന്ദി രേഖപ്പെടുത്തി.
അനുമോദന ചടങ്ങിനു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിൽ നിന്നും കൊരട്ടിക്കര സെന്ററിലേക്ക് കുട്ടികളെയും കൊണ്ട് വർണ്ണാഭമായ റാലിയും സംഘടിപ്പിച്ചു.

Related Posts

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
279
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി
Local News

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
55
മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി
Local News

മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

October 6, 2026
236
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു
Kerala

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
193
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു
Local News

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
145
കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ, ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala

കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ, ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

October 6, 2026
332
Next Post
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

Recent News

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
1
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

October 7, 2026
51
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
12
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025