എടപ്പാൾ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി 2027-ൽ പുതുക്കിയ പദ്ധതി നടപ്പാക്കുമെന്ന് വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു. എടപ്പാളിൽ നടന്ന കെ.എസ്.എസ്.പി.എ തവനൂർ നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഇൻഷുറൻസ് കമ്പനിയുടെ കരാർ കാലാവധി അവസാനിക്കുന്നതോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി പദ്ധതി കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.
സമ്മേളനത്തിൽ കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.പി. രാജീവ്, സി. രവീന്ദ്രൻ, കെ. ബഷീർ, കെ.എ. സുന്ദരൻ, എം. ശിവരാമൻ നായർ, വി.കെ. അജിത് കുമാർ, എസ്. സുധീർ, രഞ്ജിത്ത് അടാട്ട്, എ.കെ. പ്രവീൺ, ഇ.വി. പത്മനാഭൻ, ടി. രമണി എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ടി. രമണി (പ്രസിഡന്റ്), കെ. ബഷീർ (സെക്രട്ടറി), കെ.പി. ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.









