സലാല: സലാലയിലെ പൊന്നാനി താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല ( POS ) വിദ്യാർത്ഥികൾക്കായി ‘പൊൻ തൂലിക 2026’ എന്ന പേരിൽ കളറിംഗ് മത്സരം സംഘടിപ്പിച്ചു. ലുലുവുമായി സഹകരിച്ച് അൽ വാദി ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. മുന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികളെ പിന്നീട് പ്രഖ്യാപിക്കും.
ലുലു മാനേജർ ഷഹാസ് പരിപാടി ഉദ് ഘാടനം ചെയ്തു. വിജയികൾക്ക് നിഷാദ്, താഹിർ, മുഹമ്മദ് കുട്ടി, ഹാഷിം, മൻസൂർ, മുജീബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗഫൂർ താഴത്ത് സ്വാഗതവും ജനീഷ് നന്ദിയും പറഞ്ഞു. ജാഫർ ജാഫി, ബദറുദ്ദീൻ, അരുൺ ബാലൻ, ഷഫീക്ക്, ആദിൽ എന്നിവർ നേതൃത്വം നൽകി.







