കാണീ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി-മാർസ് ചലച്ചിത്രോൽസവം സമാപിച്ചു. സമാപന സമ്മേളനം സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ഉദ്ഘാടനം ചെയ്തു.സംവിധായകൻ രാംദാസ് കടവല്ലൂർ, തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ, സജീഷ് എരമംഗലം, സതീശൻ മാസ്റ്റർ, സുബൈദ പോത്തനൂർ എന്നിവർ സംസാരിച്ചു പി. എം. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശങ്കരനാരായണൻ പന്താവൂർ സ്വാഗതവും പി. ടി. ശ്രീജ നന്ദിയും പറഞ്ഞു. ത്രീ ഓഫ് അസ്, കളങ്കാവൽ, സൈക്കൊ. ഉടലാഴം എന്നീ സിനിമകൾ അവസാനദിവസം പ്രദർശിപ്പിച്ചു.
ചലച്ചിത്രോൽസവത്തിൻ്റെ ഉദ്ഘാടനം സംവിധായകൻ മണിലാൽ നിർവ്വഹിച്ചു.ആലങ്കോട് ലീലാകൃഷ്ണൻ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.രണ്ടാം ദിവസം “ഫിലിം സൊസൈറ്റികൾ, ഫിലിം ഫെസ്റ്റിവലുകൾ“ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം സന്തൂർ വാദകൻ ഹരി ആലങ്കോട് ഉദ്ഘാടനം ചെയ്തു.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ട് സിനിമകൾ പ്രദർശിപ്പിച്ചു.









