മാറഞ്ചേരി:ശിശുദിനത്തോടനുബന്ധിച്ചു മൈത്രി വായനശാലയുടെ നേതൃത്വത്തിൽ ക്വിസ്സ് മത്സരവും നിരവധി തവണ സന്നദ്ധ രക്തദാനം നടത്തിയ സി ടി സലീമിന് വായനശാലയുടെ സ്‌നേഹാദരവും നൽകി.പരിപാടി ലൈബ്രറികൗൺസിൽ സംസ്ഥാന എക്സികുട്ടീവംഗം വാസുദേവൻ നമ്പുതിരി ഉദ്ഘാടനം നിർവഹിച്ചു
രുദ്രൻ വാരിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറേറിയൻ സബിത സ്വാഗതം പറഞ്ഞു .സെക്രട്ടറി സലാം മലയംകുളത്തേൽ, വാർഡ് മെമ്പർ നാസർ മാഷ്,റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.എക്സികുട്ടീവംഗം അബ്ദുള്ളകുഞ്ഞു നന്ദി പറഞ്ഞു










