കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു.പരേതനായ കോട്ടീരി ബൈജവിന്റെയും മേലെപുരക്കല്‍ ബിജിമോളുടെയും മകന്‍ അഭിഷേക്(17)ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളക്കാനിറങ്ങിയതായിരുന്നു.കാണാതെ വന്നതോടെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അഭിഷേകിനെ കണ്ടെത്തി ചങ്ങരംകുളം ഓര്‍കിഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പ്ളസ്ടു വിദ്യാര്‍ത്ഥിയായ അഭിഷേക് ഒതളൂരില്‍ അമ്മവീട്ടില്‍ വിരുന്ന് വന്നതായിരുന്നു.ശബരിമല പോവുന്നതിന് മാലയിട്ട അഭിഷേക് കുളിക്കാനാണ് സുഹൃത്തുക്കള്‍ ക്കൊപ്പം ക്ഷേത്രക്കുളത്തിലെത്തിയത്.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും










