ചങ്ങരംകുളം:അക്ഷയ സംരംഭകരുടെ സംസ്ഥാനതല കൂട്ടായ്മയായ FACE (Forum of Akshaya Centre Entrepreneurs) സംഘടിപ്പിച്ചുവരുന്ന ‘നമ്മുടെ അക്ഷയ, നമ്മുടെ സാമാജികർ’ പദ്ധതിയുടെ ഭാഗമായി പൊന്നാനി MLA കെ പി നൗഷാദലിക്ക് അക്ഷയ സംരംഭകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രയാസങ്ങളും അടിയന്തരമായി പരിഹരിക്കേണ്ട ആവശ്യങ്ങളും വിശദീകരിക്കുന്ന നിവേദനം സമർപ്പിച്ചു.കഴിഞ്ഞ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ FACE-ന്റെ ശക്തമായ ഇടപെടലിലൂടെ ഉൾപ്പെടുത്താൻ സാധിച്ച അക്ഷയ സംരക്ഷണ ബിൽ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ നിയമസഭയുടെ പരിഗണനയിലെത്തിക്കുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.
സംരംഭകർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളും ആശങ്കകളും എം.എൽ.എ അനുഭാവപൂർവം കേൾക്കുകയും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവന്ന് ആവശ്യമായ പരിഹാര നടപടികൾക്കായി ഇടപെടാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫേസ് സംസ്ഥാന സെക്രട്ടറി എ പി സദാനന്ദന്‍ തവനൂർ,നൌഷാദ് പി മാറഞ്ചേരി,അയ്യൂബ് പന്താവൂർ ,അലി ചങ്ങരംകുളം,ഇസ്മായിൽ നരണിപ്പുഴ എന്നിവര്‍ പങ്കെടുത്തു.









